TEACHING PRACTICE SECOND PHASE - SIXTH WEEK ( 08/08/2022 - 12/08/2022 )

നിരാശ ജനകമായ ദിവസങ്ങളും സന്തോഷകരമായ ദിവസങ്ങളും ഒരു പോലെ നിറഞ്ഞ ഒരു ആഴ്ച ആയിരുന്നു ഇത്‌. ആദ്യത്തെ മൂന്ന് ദിവസങ്ങളിൽ ഒരു ദിവസം അവധിയും മറ്റു രണ്ട് ദിവസം നിരാശ ഏറിയതും ആയിരുന്നു എങ്കിൽ അവസാന രണ്ട് ദിവസങ്ങൾ  സ്കൂളിലെ എന്റെ ഏറ്റവും മനോഹരമായ രണ്ട് ദിവസങ്ങൾ കൂടി ആയിരുന്നു.  ക്ലാസ്സ്‌ നിരീക്ഷിക്കുന്നതിനായി കോളേജ് അധ്യാപികമാരും നൽകിയിട്ടുള്ള പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർക്കുന്നതിനായും 30 ലെസ്സൺ പ്ലാനുകൾ പൂർത്തിയാക്കുന്നതിനായും ഞങ്ങളും വളരെയധികം പ്രയത്നിക്കേണ്ടി വന്ന ഒരു ആഴ്ച്ച ആയിരുന്നു ഇത്‌.
 രണ്ട് ദിവസങ്ങളിൽ ഞങ്ങളുടെ ഓപ്ഷണൽ അധ്യാപിക ആയ വിജി ടീച്ചറും ഓരോ ദിവസം വീതം ജനറൽ അധ്യാപിക ആയ റാണി ടീച്ചറും സോഷ്യൽ സയൻസിന്റെ പുതിയ അധ്യാപികയും വന്ന ആഴ്ച ആയിരിന്നു ഇത്‌. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 നു നടത്തേണ്ട പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായും പുതിയ സ്കൂൾ ബിൽഡിംഗ്‌ ഉദ്ഘാടനം ചെയുന്നതിനുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനായും സ്കൂളിലേ അധ്യാപകരും മറ്റു അധികൃതരും തിരക്ക് പിടിച്ചു നടന്ന ആഴ്ച കൂടി ആയിരുന്നു ഇത്‌. കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ഉച്ചഭക്ഷണം വിതരണം ചെയ്യുവാനും , കഴിഞ്ഞആഴ്ചകളിലെതിനേക്കാൾ കൂടുതൽ ഉണർവോടെയും സമ്പൂർണ പ്രയത്നത്തിലൂടെയും ഡിസ്സിപ്ലിൻ ഡ്യൂട്ടി ചെയ്യുവാനും എനിക്ക് കഴിഞ്ഞിരുന്നു.
08/08/2022 തിങ്കളാഴ്ച, ടൈം ടേബിൾ പ്രകാരം ക്ലാസ്സ്‌ ഉണ്ടായിരുന്നെങ്കിലും ലെസ്സൺ പ്ലാനുകളോ പാഠഭാഗങ്ങളോ എനിക്ക് എടുത്ത് പഠിപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആദ്യത്തെ പീരിയഡ് സമയം കെമിസ്ട്രി ലബോറട്ടോറിയിൽ പോയി പരീക്ഷണത്തിന് ആവശ്യമുള്ള സാധനങ്ങൾ എടുക്കുവാനും തുടർന്നുള്ള പീരിയഡ് 8C ക്ലാസ്സിൽ പോയി മിഥുന്റെ ക്ലാസ്സ്‌ നിരീക്ഷിക്കുവാനും എനിക്ക് കഴിഞ്ഞു. മൂന്നാം പീരിയഡ് 10G ക്ലാസ്സിൽ കയറുവാൻ എനിക്ക് ഒരു അവസരം കിട്ടിയിരുന്നു. ആയ അവസരം ഞാൻ നന്നായി ഉപയോഗപെടിത്തിയിരുന്നു. കുട്ടികൾക്ക് താരതമ്യേനെ സംശയങ്ങൾ വരുന്ന പാഠഭാഗമായ വൈദ്യുത പ്രവാഹത്തിന്റെ കാന്തിക ഫലങ്ങൾ എന്ന പാഠം പഠിപ്പിക്കുവാൻ ഞാൻ ആ സമയം ചിലവഴിച്ചു. കുറെ കുട്ടികളിൽ ഉണ്ടായിരുന്ന സംശയങ്ങൾ ധുരികരിക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. അഞ്ചമത്തെ പീരിയഡ് 8B അച്ചീവ്മെന്റ് ടെസ്റ്റ്‌ നടത്തുവാനും എനിക്ക് കഴിഞ്ഞു. അവസാന പീരിയഡ് 9ബി ക്ലാസ്സിലെ കുട്ടികൾ അവർക്ക് ഇപ്പോൾ ഫ്രീ പീരിയഡ് ആണെന്ന് പറഞ്ഞ് എന്നെ വന്ന് വിളിച്ചുകൊണ്ട് ക്ലാസ്സിലേക്ക് പോയത് എനിക്ക് സന്തോഷം നൽകി.
09/08/2022 ചൊവ്വ, മുഹറം പ്രമാണിച്ച് സ്കൂളുകൾക്ക് അവധി ആയിരുന്നു .
10/08/2022 ബുധൻ, വളരെ അധികം നിരാശപെടേണ്ടി വന്ന ഒരു ദിവസം ആയിരുന്നു ഇത്‌. ക്ലാസ്സ്‌ നിരീക്ഷിക്കുന്നതിനു വേണ്ടി വിജി ടീച്ചർ വന്നിരുന്നു എങ്കിലും എനിക്ക് ക്ലാസ്സുകളിൽ പീരിയഡ് ഒപ്പിക്കുവാൻ ആയി കഴിഞ്ഞിരുന്നില്ല. അതിനായി ഒരുപാട് ശ്രമിച്ചെങ്കിലും എനിക്ക് കഴിഞ്ഞിരുന്നില്ല. അന്നത്തെ ദിവസം എനിക്ക് ഫ്രീ പിരീഡുകൾ ആയി പോലും എന്റെ ഒരു ക്ലാസ്സ്‌ പോലും എനിക്ക് പഠിപ്പിക്കുവാൻ ലഭിച്ചിരുന്നില്ല. രണ്ട് ദിവസമായി പുതിയ ലെസ്സൺ പ്ലാനുകൾ ഒന്നും എടുക്കാൻ സാധിക്കാത്തത്തിൽ എനിക്ക് വളരെയധികം വിഷമം തോന്നിയിരുന്നു. ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ജോലിയിലും എനിക്ക് പങ്കെടുക്കുവാൻ കഴിഞ്ഞിരുന്നില്ല. 5,7 പീരിയഡുകൾ യഥാക്രമം ഞാൻ പഠിപ്പിക്കാൻ ഇല്ലാത്ത ക്ലാസുകളായ 8N, 8E ക്ലാസ്സുകളിൽ പോകേണ്ടതായി വന്നിരുന്നു എങ്കിലും എനിക്ക് പഠിപ്പിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഒഴിവ് സമയങ്ങളിൽ ഡയഗ്നോസ്റ്റിക് ടെസ്റ്റിന്റെ ചോദ്യങ്ങൾ ടൈപ്പ് ചെയ്യാൻ കഴിഞ്ഞു എന്നല്ലാതെ എനിക്ക് ഇന്ന് സ്കൂളിൽ വന്നിട്ട് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല.
11/08/2022 വ്യാഴാഴ്ച, ടൈം ടേബിൾ പ്രകാരം മൂന്ന് പീരിയഡുകൾ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ധാരാളം പ്രതീക്ഷകളോട് കൂടിയായിരുന്നു ഞാൻ സ്കൂളിലേക്ക് പോയിരുന്നത്. എന്നാൽ ആദ്യ പീരിയഡ് 9B ക്ലാസ്സിൽ പുതിയ ലെസൻ പ്ലാൻ എടുക്കാതെ രണ്ടാം പാഠത്തിൽ നിന്ന് പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയായിരുന്നു ഞാൻ ചെയ്തിരുന്നത്. പുതിയ ലെസൻ പ്ലാൻ എടുക്കുവാൻ കഴിഞ്ഞിരുന്നില്ല എങ്കിലും ക്ലാസ് ഉപയോഗപ്രദമാക്കാൻ കഴിഞ്ഞതിൽ എനിക്ക് പൂർണ്ണസംതൃപ്തി ഉണ്ടായിരുന്നു. തുടർന്നുള്ള 2,3 പീരിയഡുകൾ 8B ക്ലാസ്സിൽ യഥാക്രമം ഘർഷണം, ഘർഷണത്തിന്റെ ഗുണവും ദോഷവും തുടങ്ങിയ പാഠഭാഗങ്ങൾ പഠിപ്പിക്കുവാൻ എനിക്ക് കഴിഞ്ഞു. രസകരമായ കഥയിലൂടെയും സിനിമാ രംഗങ്ങളിലൂടെയും  പരീക്ഷണങ്ങളിലൂടെയും ആയിരുന്നു ക്ലാസ് എടുത്തിരുന്നത്. 4,7 പീരിയഡുകൾ 9D ക്ലാസ്സിൽ കയറുവാനും, ചലന സമവാക്യങ്ങൾ എന്ന പാഠഭാഗം പഠിപ്പിച്ചു തീർക്കുന്നതിനും വിലയിരുത്താം എന്ന ഭാഗത്തെ ചോദ്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്നതിനും എനിക്ക് കഴിഞ്ഞിരുന്നു.
12/08/2022 വെള്ളിയാഴ്ച, രണ്ടാം പാദ സ്കൂൾ ഇന്റേൺ ഷിപ്പ് പ്രോഗ്രാമിലെ സ്കൂളിലെ എന്റെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു അത്. പതിവിലും നേരത്തെ സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപകൻ ഉണ്ണികൃഷ്ണൻ സാറിന്റെ കൂടെ 8:45 pm നു മുൻപ് തന്നെ സ്കൂളിലെത്താൻ ഈ കഴിഞ്ഞിരുന്നു. ഡിസിപ്ലിൻ ഡ്യൂട്ടിയുടെ ഭാഗമായി ആരും തന്നെ സ്കൂളിൽ ഉണ്ടായിരുന്നില്ല ആയതിനാൽ ഞാനും സാറും ഒരുമിച്ച് റോഡിന്റെ ഇരുവശങ്ങളിലായി നിന്നുകൊണ്ട് ഡിസിപ്ലിൻ ഡ്യൂട്ടി ഭംഗിയായി ചെയ്തിരുന്നു. സ്കൂളിനു വേണ്ടി ആത്മാർത്ഥമായി തന്നെ പ്രയത്നിക്കുവാൻ സാധിച്ച സന്തോഷത്തോടുകൂടി ആയിരുന്നു ഞാൻ ഓഫീസിലേക്ക് പോയത്. ക്ലാസ് നിരീക്ഷിക്കുന്നതിനായി വിജി ടീച്ചർ സ്കൂളിലേക്ക് വന്ന ദിവസമായിരുന്നു അത്. ആയതിനാൽ തന്നെ രണ്ടാമത്തെ പീരീഡ് 9B ക്ലാസ്സിൽ പഠിപ്പിക്കുവാൻ അവസരം ചോദിക്കുന്നതിനായി ഞാൻ ഒരുപാട് ഓടേണ്ടതായി വന്നിരുന്നു. ജഡത്വം എന്നാ പാഠഭാഗം ഭംഗിയായി തന്നെ പഠിപ്പിക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നു. ലെസ്സൺ പ്ലാനുകൾ ഉൾപ്പെടുത്തിയിരുന്ന പരീക്ഷണങ്ങളും ജഡത്വം അനുഭവപ്പെടുന്ന  ജീവിത സന്ദർഭങ്ങളും ഭംഗിയായി തന്നെ ക്ലാസ്സിൽ അവതരിപ്പിക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നു. ക്ലാസ്സ്‌ കണ്ടതിനു ശേഷം വിജി ടീച്ചർ ഈ ബാച്ചിൽ ഇതുവരെ കണ്ട ക്ലാസ്സിൽ ഏറ്റവും ബെസ്റ്റ് ക്ലാസ്സെന്നൊക്കെ  പറഞ്ഞതിലൂടെ ഞാൻ വളരെയധികം സന്തോഷവാനായി. ഒബ്സർവേഷൻ ഷീറ്റിൽ ടീച്ചർ ഒരു നെഗറ്റീവ് പോലും എഴുതിയിരുന്നില്ല. ആയ സമയം എന്റെ സന്തോഷം  പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും വലുതായിരുന്നു. തുടർന്ന് മൂന്നാം പീരിയഡ് 8B ക്ലാസിൽ അച്ചീവ്മെന്റ് ടെസ്റ്റിന്റെ പേപ്പർ കൊടുക്കുകയും 4,7 പീരിയഡുകൾ 9D ക്ലാസ്സിൽ ചലനവും ചലനനിയമങ്ങളും എന്ന പാഠഭാഗത്തിലെ ആദ്യ ഭാഗങ്ങൾ ഞാൻ പഠിപ്പിച്ചു.
 ഉച്ചയ്ക്ക് ഒരു മണി തൊട്ട് രണ്ട് മണി വരെ നീളുന്ന ഇടവേള സമയത്ത് ഇൻഡക്ഷൻ പ്രോഗ്രാമിന്റെ ഭാഗമായി സ്കൂളിൽ ഞങ്ങൾ യു പി സെക്ഷനിലും എച്ച് എസ്  സെക്ഷനിലും ക്വിസ് മത്സരവും പോസ്റ്റർ മേക്കിങ് മത്സരവും നടത്തിയിരുന്നു. ധാരാളം കുട്ടികൾ പങ്കെടുത്ത ക്വിസ് മത്സരത്തിൽ പല പല ഘട്ടങ്ങളിലൂടെ ആയിരുന്നു ഞങ്ങൾ വിജയികളെ തിരഞ്ഞെടുത്തത്.
 തികച്ചും ശക്തമായ മത്സരങ്ങൾ കാഴ്ച വച്ച് ആയിരുന്നു കുട്ടികൾ മത്സരിച്ചിരുന്നത്. കുട്ടികളുടെ മത്സരം കണ്ട് എനിക്കും അത്ഭുതം തോന്നിയിരുന്നു. ഏറ്റവും അവസാനത്തെ പീരിയഡ് തുടങ്ങാതിനു മുൻപുള്ള ഇന്റർവെൽ സമയത്ത് പ്രാഥമിക അധ്യാപകന്റെ സഹായത്താൽ ഞങ്ങൾ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു.

Comments

Popular posts from this blog

REFLECTON OF SEVENTH WEEK TEACHING PRACTICE (14/02/2022 - 19/02/2022)