REFLECTON OF SEVENTH WEEK TEACHING PRACTICE (14/02/2022 - 19/02/2022)

സ്കൂളുകൾ എല്ലാം വീണ്ടും തുറന്നു പ്രവർത്തിച്ചു തുടങ്ങുന്ന ഒരാഴ്ച ആയിരുന്നു ഇത്. ഓൺലൈൻ ക്ലാസുകളിൽ നിന്നും ഓഫ് ലൈൻ  ക്ലാസുകളിലേക്ക് വീണ്ടുമൊരു പറിച്ചുനടൽ എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ ഒരു കാര്യം ആയിരുന്നു. എല്ലാ ദിവസങ്ങളിലും നേരത്തെ ഉണ്ടായിരുന്നത് പോലെ തന്നെ ഞാൻ കൃത്യം 9:15 am ന് മുൻപുതന്നെ സ്കൂളിൽ എത്തിയിരുന്നു.
തിങ്കളാഴ്ച ധാരാളം ഫ്രീ പീരിയഡുകൾ നമുക്ക് ലഭിച്ചിരുന്നു. ടൈംടേബിൾ പ്രകാരം എനിക്ക് 9 A ക്ലാസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അതിനോടൊപ്പം തന്നെ 9C ക്ലാസ് കൂടി എനിക്ക് ക്ലാസെടുക്കാൻ ലഭിച്ചിരുന്നു. ഓൺലൈൻ ക്ലാസുകളിൽ പഠിപ്പിച്ചിരുന്ന പാഠഭാഗങ്ങൾ തന്നെ ഒന്നുകൂടി പഠിപ്പിക്കുവാൻ ആയിരുന്നു സ്കൂളിലെ പ്രധാന അധ്യാപികയുടെ  നിർദേശം. അതനുസരിച്ച് രണ്ടു ക്ലാസുകളിലും തരംഗചലനം എന്ന പാഠം ഒന്നുകൂടി ആദ്യം മുതൽ തന്നെ എടുക്കുകയായിരുന്നു ഉണ്ടായിരുന്നത്. ശേഷം സ്കൂളിൽ ക്ലാസുകൾ എല്ലാം അവസാനിച്ചതിനുശേഷം ഞങ്ങൾ സ്കൂളിൽ നിന്ന് ഇറങ്ങി. 
ചൊവ്വാഴ്ച ദിവസം കോളേജിൽ ഇലക്ഷൻ ആയതിനാൽ സ്കൂളിൽ ക്ലാസ് എടുക്കുന്നതിനായി പോകുവാൻ കഴിഞ്ഞില്ല. സ്കൂളുകളിൽ നേരത്തെ തന്നെ കോളേജിൽ നിന്ന് ഇലക്ഷൻ കാര്യം  വിളിച്ച് അറിയിച്ചിട്ടുള്ളതിനാൽ നമുക്ക് അന്നേദിവസം സ്കൂളിൽ അവധി ദിവസമായിരുന്നു.

 തുടർന്ന് ബുധനാഴ്ച ടൈംടേബിൾ പ്രകാരം എനിക്ക് എട്ടാം ക്ലാസ് ഒമ്പതാം ക്ലാസും ക്ലാസ്സ് എടുക്കാൻ ആയിട്ട് ലഭിച്ചിരുന്നു. ഈ ദിവസങ്ങളിലും ഓൺലൈൻ ക്ലാസിൽ പഠിപ്പിച്ചിരുന്ന പാഠഭാഗങ്ങൾ ഒന്നുകൂടി പഠിപ്പിക്കുകയായിരുന്നു ഞാൻ ചെയ്തിരുന്നത്. അതോടൊപ്പം തന്നെ 9C ക്ലാസ്സിൽ  ലഭിച്ചിരുന്ന ഒരു ഫ്രീ പീരിയഡ് ഞാൻ കുട്ടികൾക്ക് ഗ്രാഫ് വരയ്ക്കുന്നത് എങ്ങനെയാണ് എന്ന് പറഞ്ഞു കൊടുക്കുന്നതിനായി വിനിയോഗിച്ചു. കുട്ടികൾ നേരത്തെ തന്നെ പറഞ്ഞിരുന്ന ഒരു കാര്യം ആയിരുന്നു അവർക്ക് ഗ്രാഫ് വരയ്ക്കുന്ന അതിനെപ്പറ്റി ഒരു ക്ലാസ് എടുത്തു കൊടുക്കുമോ എന്ന കാര്യം. കുട്ടികൾ എല്ലാം തന്നെ വളരെ താല്പര്യത്തോടെ കൂടിയിരുന്നുക്ലാസിൽ ഇരുന്നത്. ക്ലാസ് കഴിഞ്ഞപ്പോൾ അവരുടെ മുഖത്ത് കണ്ട സന്തോഷം അവർ എത്രത്തോളം ഈയൊരു ക്ലാസിനു വേണ്ടി ആഗ്രഹിച്ചു എന്ന് എനിക്ക് മനസ്സിലാക്കി തന്നിരുന്നു.
 വ്യാഴാഴ്ച ആറ്റുകാൽ പൊങ്കാല ആയിരുന്നതിനാൽ സ്കൂളുകൾക്ക് അവധി ദിവസമായിരുന്നു. ആയതിനാൽ തന്നെയാണ് ക്ലാസുകൾ ഒന്നും എടുക്കാൻ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച സെക്കൻഡ് ബാച്ചിന് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്. ആയതിനാൽ തന്നെ വീണ്ടും ഓൺലൈൻ ക്ലാസിൽ എടുത്തിരുന്ന കാര്യങ്ങൾ  എടുക്കേണ്ടതായി വന്നു. 9C ക്ലാസ് മാത്രമായിരുന്നു എനിക്ക് അന്ന് ലഭിച്ചിരുന്നത്. തരംഗചലനം എന്ന പാഠഭാഗം ആയിരുന്നു ഞാൻ എടുത്തിരുന്നത്.

 ശനിയാഴ്ച ഒരു 8B ക്ലാസും 9A ക്ലാസും ആണ് എനിക്ക് ക്ലാസ് എടുക്കുന്നതിനായി ലഭിച്ചിരുന്നത്. 9 എ ക്ലാസിൽ തരംഗചലനം എന്ന പാഠഭാഗം റിവിഷൻ ആയി എടുക്കുക  തന്നെയാണ് ചെയ്തിരുന്നത്. എന്നാൽ 8B യിൽ ശ്രവണം, ശ്രവണപരിധി തുടങ്ങിയ പാഠഭാഗങ്ങൾ ക്ലാസ്സ് എടുക്കുന്നതിന് എനിക്ക് കഴിഞ്ഞു. ആയതിനാൽ തന്നെ ഈ ആഴ്ച എനിക്ക് ഒരു ലെസ്സൺപ്ലാൻ എങ്കിലും പൂർത്തിയാക്കാൻ സാധിച്ചു. ശേഷം സ്കൂൾ കുട്ടികളെ വിട്ടതിനുശേഷം ഞാൻ സ്കൂളിൽ നിന്നിറങ്ങി. 

Comments

Popular posts from this blog

TEACHING PRACTICE SECOND PHASE - LAST WEEK ( 15/08/2022 - 19/08/2022 )

TEACHING PRACTICE SECOND PHASE - FOURTH WEEK ( 25/07/2022 - 29/07/2022)