TEACHING PRACTICE SECOND PHASE - FOURTH WEEK ( 25/07/2022 - 29/07/2022)
എല്ലാ ആഴ്ചയിലെയും പോലെ ഈ ആഴ്ചയിലും എനിക്ക് സ്കൂളിന്റെ ഡിസ്സിപ്ലിൻ പ്രവർത്തനങ്ങളിലും ഉച്ചഭക്ഷണ വിതരണത്തിലും സജീവമായി പങ്കെടുക്കുവാൻ സാധിച്ചിരുന്നു. വ്യാഴാഴ്ച ദിവസം കർക്കിടക വാവ് ആയതിനാൽ ബാക്കി നാല് ദിവസം മാത്രമേ സ്കൂൾ പ്രവർത്തനം ഉണ്ടായിരുന്നുള്ളു. ഈ ആഴ്ചയിൽ കോളേജിൽ നിന്ന് ക്ലാസ്സ് നിരീക്ഷിക്കുന്നതിനായി അധ്യാപകർ ആരും വന്നിരുന്നില്ല. കഴിഞ്ഞ ആഴ്ചകളെ അപേക്ഷിച്ചു ധാരാളം ക്ലാസുകൾ പഠിപ്പിക്കുവാൻ ആയി അവസരം ഈ ആഴ്ച ലഭിച്ചിരുന്നു. പുതുതായി 10 ലെസ്സൺ പ്ലാനുകൾ എടുക്കുന്നതിനായി ഈ ആഴ്ച എനിക്ക് സാധിച്ചിരുന്നു. ഒട്ടേറെ തിരക്കുകൾ പിടിച്ച ഒരു ആഴ്ച ആയിരുന്നത് കൊണ്ട് തന്നെ വളരെ പെട്ടെന്ന് കഴിഞ്ഞു പോയ ആഴ്ച ആയിരുന്നു ഇത്. ധാരാളം പരീക്ഷണങ്ങൾ ഉൾപ്പെട്ട ക്ലാസുകൾ എടുത്ത ആഴ്ച ആയിരുന്നു ഇത്. 10 പുതിയ ലെസ്സൺ പ്ലാൻ എടുത്തത് പോരാഞ്ഞിട്ട് ഒരു ടെസ്റ്റ് പേപ്പർ നടത്തുന്നതിനും എനിക്ക് കഴിഞ്ഞിരുന്നു. സ്കൂളിലെ യു പി സെക്ഷന്റെ ബിൽഡിംഗ് ആടുന്നു എന്നാ കൗതുകകരമായ വാർത്ത വന്നതും ഈ ആഴ്ചയിലെ പ്രത്യേകത ആയിരുന്നു. ഈ വാർത്ത പ്രേമണിച്ച് ധാരാളം ചാനൽകാരും സ്കൂൾ അധികൃതരും ബിൽഡിംഗ് നിരീക്ഷിക്കുന്നതിനായി ഓരോ ദിവസവും വന്നിരുന്നു.
25/07/2022 തിങ്കളാഴ്ച, വളരെ നേരത്തെ തന്നെ സ്കൂളിൽ എത്തുവാൻ എനിക്ക് കഴിഞ്ഞിരുന്നു. ടൈം ടേബിൾ പ്രകാരം ഒരു പീരിയഡ് മാത്രമേ എനിക്ക് ഇന്ന് ഉണ്ടായിരുന്നുള്ളു. എന്നാൽ ഫ്രീ പീരീടുകൾ ആയി രണ്ട് പീരിയഡ് കൂടി 9ബി ക്ലാസ്സിൽ കിട്ടിയതിലൂടെ ആകെ മൂന്ന് പീരിയഡുകൾ എനിക്ക് ക്ലാസ്സെടുക്കുവാൻ ലഭിച്ചു. 2,3 പീരിയഡുകൾ 9ബി ക്ലാസ്സിലും 5 ആമത്തെ പീരിയഡ് 8ബി ക്ലാസ്സിലും ആയിരുന്നു എനിക്ക് ലഭിച്ചിരുന്നത്. സ്കൂളിൽ ധാരാളം ജോലികൾ ഉണ്ടായിരുന്നതിനാൽ തന്നെ അന്ന് സ്കൂളിൽ ഇരുന്നു വർക്ക് എഴുതാൻ ഒന്നും കഴിഞ്ഞിരുന്നില്ല. മൂന്നുമണിക്ക് സ്റ്റാഫ് മീറ്റിംഗ് ഉണ്ടായിരുന്നതിനാൽ തന്നെ 3 മണിക്ക് സ്കൂൾ വിട്ടിരുന്നു. 3:30 ക്ക് നമുക്ക് സ്കൂളിൽ നിന്ന് ഇറങ്ങുവാനും കഴിഞ്ഞിരുന്നു.
26/07/2022 ചൊവ്വാഴ്ച, ടൈം ടേബിൾ പ്രകാരം ഒരു പീരിയഡ് മാത്രം ആയിരുന്നു എനിക്ക് ക്ലാസ്സ് ഉണ്ടായിരുന്നത്. ആ പീരിയഡ് ആണെങ്കിൽ ക്ലാസ്സിലെ ഫിസിക്സ് അധ്യാപിക ആയ ജിജി ടീച്ചർ, ടീച്ചർ പഠിപ്പിച്ച പാഠഭാഗം വരെ ടെസ്റ്റ് പേപ്പർ നടത്തണം എന്ന് പറഞ്ഞിരുന്നതിനാൽ ഞാൻ നേരത്തെ എഴുതി വച്ചിരുന്ന ചോദ്യപേപ്പർ ഉപയോഗിച്ച് ടെസ്റ്റ് പേപ്പർ നടത്തി. കുട്ടികൾ വേഗത്തിൽ തന്നെ ചോദ്യങ്ങളും ഉത്തരങ്ങളും എഴുതി തന്നത് എനിക്ക് സഹായകമായി. തുടർന്ന് 3,5 പീരിയഡുകൾ 8N, 8B ക്ലാസ്സുകളിൽ ഉള്ള ഫ്രീ പീരിയഡുകൾ പഠിപ്പിക്കുവാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. 8N ക്ലാസ്സിൽ ആദ്യമായി ആയിരുന്നു ഞാൻ കയറിയിരുന്നത്. കുട്ടികളുമായി നല്ലൊരു സൗഹൃദബന്ധം ഉണ്ടാക്കി എടുക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നു. ഫിസിക്സിന്റെ പിതാവ് ആരെന്ന് പോലും അറിയത്തില്ലായിരുന്ന കുട്ടികൾക്ക് ഞാൻ ഫിസിക്സ് വിഷയത്തിന്റെ അടിസ്ഥാന ആശയങ്ങൾ പറഞ്ഞ് കൊടുത്തിരുന്നു. 8ബി ക്ലാസ്സിൽ വളരെയധികം ആത്മസംതൃപ്തിയോടെ പഠിപ്പിക്കുവാനും എനിക്ക് കഴിഞ്ഞിരുന്നു.
27/07/2022 ബുധനാഴ്ച, ടൈം ടേബിൾ പ്രകാരം ക്ലാസ്സ് ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും എനിക്ക് ധാരാളം ഫ്രീ പീരിയഡുകൾ ക്ലാസ്സിൽ പോകുന്നതിനായി ലഭിച്ചിരുന്നു. മൂന്നാമത്തെ പീരിയഡ് നടക്കുന്ന സമയം സയൻസ് ലാബിൽ പോയി പരീക്ഷണങ്ങൾക്ക് വേണ്ടിയുള്ള സാധനങ്ങൾ എടുക്കുകയും 4,5,6 പീരിയഡുകൾ യഥാക്രമം 8B, 8H, 9B ക്ലാസ്സുകൾ ആയിരുന്നു എനിക്ക് പഠിപ്പിക്കുന്നതിനായി ലഭിച്ചിരുന്നത്. 9B ക്ലാസ്സിൽ കഴിഞ്ഞ ദിവസം നടത്തിയ ടെസ്റ്റ് പേപ്പർ വിലയിരുത്തിയ ശേഷം അത് നൽകുവാനും കുട്ടികളുടെ സംശയങ്ങൾ ലഘുകരിക്കാൻ എനിക്ക് കഴിഞ്ഞു.
28/07/2022 വ്യാഴം, കർക്കിടക വാവ് പ്രേമണിച്ച് സ്കൂളിൽ പോകേണ്ടതായി വന്നിരുന്നില്ല.
29/07/2022 വെള്ളിയാഴ്ച, ടൈം ടേബിൾ പ്രകാരം അവസാനത്തെ ഒരു പീരിയഡ് മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. എന്നാൽ രാവിലേ മുതൽ അഞ്ചമത്തെ പീരിയഡ് ഒഴികെ എല്ലാ പീരിയഡ്കളും എനിക്ക് ക്ലാസ്സ് എടുക്കുന്നതിനായി ലഭിച്ചിരുന്നു. 1,3,6 പീരിയഡുകൾ 8B ക്ലാസ്സിലും 4,7 പീരിയഡുകൾ 9D ക്ലാസ്സിലും രണ്ടാമത്തെ പീരിയഡ് 9B ക്ലാസ്സിലും ക്ലാസ്സ് എടുക്കുവാൻ കഴിഞ്ഞതിലൂടെ നാല് പുതിയ ലെസ്സൺ പ്ലാനുകൾ പഠിപ്പിക്കുവാൻ എനിക്ക് സാധിച്ചു. അങ്ങനെ ആകെ 20 ലെസ്സൺ പ്ലാനുകൾ പഠിപ്പിച്ച് പൂർത്തിയാക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നു. ഇന്നോവേറ്റീവ് ലെസ്സൺ പ്ലാൻ നൂറു ശതമാനം വിജയത്തോടെ പൂർത്തിയാകുവാനും കുട്ടികളെ ആവേശത്തോടെ ഗെയിംലൂടെ പഠിപ്പിക്കുവാനും എനിക്ക് കഴിഞ്ഞിരുന്നു.
Comments
Post a Comment