TEACHING PRACTICE SECOND PHASE - LAST WEEK ( 15/08/2022 - 19/08/2022 )
രണ്ടാംപാദ സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ അവസാന ആഴ്ച. ഒത്തിരി തിരക്കുകളും സന്തോഷങ്ങളും ചെറിയ മധുരകരമായ ദുഃഖങ്ങളും നിറഞ്ഞ മനോഹരമായ ഒരു ആഴ്ച. സ്വാതന്ത്ര്യദിനം, സ്കൂൾ പുതിയ കെട്ടിട ഉദ്ഘാടനം തുടങ്ങിയ ആഘോഷങ്ങൾ ഉൾപ്പെട്ട ആഴ്ചയിൽ ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ചു ഒരു അവധി കൂടി വന്നപ്പോൾ ദിവസങ്ങൾ പെട്ടെന്ന് കടന്ന് പോയിരുന്നു. ഓരോ ദിവസവും പെട്ടെന്ന് കടന്ന് പോയതിലൂടെ മനസ്സിൽ വിങ്ങലുകൾ കൂടി കൂടി വന്നിരുന്നു. ഒരുപാട് മധുരകരമായ ഓർമകളും അനുഭവങ്ങളും സമ്മാനിച്ച സ്കൂളിൽ നിന്ന് പടിയിറങ്ങേണ്ടി വരിക എന്നതും പ്രിയപ്പെട്ട കുട്ടികളെ പിരിയേണ്ടി വരിക എന്നതും നമ്മളോരോരുത്തരെ സംബന്ധിച്ചിടത്തോളവും കഠിനകരമായ ഒന്ന് ആയിരുന്നു. കഴിഞ്ഞ ആഴ്ചകളിലെ പോലെ തന്നെ ആവേശത്തോട് കൂടി തന്നെ ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നതിനും ഡിസിപ്ലിൻ ഡ്യൂട്ടിയിൽ പങ്കെടുക്കുന്നതിനും എനിക്ക് സാധിച്ചിരുന്നു. 15/08/2022 തിങ്കൾ, സ്വാതന്ത്ര്യദിനം പ്രമാണിച്ചു സ്കൂളിൽ പ്രവർത്തി ദിവസം അല്ലായിരുന്നു. എന്നാൽ സ്കൂളിൽ ഒരു ഉത്സവം തന്നെ ആയിരുന്നു അന്ന്. സ്വാതന്ത്ര്യദിന പരിപാടികളിൽ മത്സരിക്കാനെത്തിയ കുട്ടികളാലും സ്വാതന്ത്യാദിന ഘോഷയാത്രയിൽ പങ്കെടുക്കാനായി എത്ത...
Comments
Post a Comment