TEACHING PRACTICE SECOND PHASE - FIFTH WEEK ( 01/08/2022 - 06/08/2022 )

കുട്ടികളും എന്നെ പോലുള്ള അധ്യാപക വിദ്യാർഥികളും അധ്യാപകരുമെല്ലാം രാത്രിയും രാവിലെയും ആകാംഷ കാരണവും ആകുലതകൾ കാരണവും വാർത്താചാനലുകളും മറ്റും നോക്കിയിരുന്ന ഒരു ആഴ്ച ആയിരുന്നു ഇത്‌. കുട്ടികൾ കനത്ത മഴ കാരണം അവധി കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹത്തോടെ വാർത്ത ചാനലുകൾ നോക്കിയെങ്കിൽ അധ്യാപക വിദ്യാർഥികളായ ഞങ്ങൾ അവധി ആയാൽ 30 ലെസ്സൺ പൂർത്തിയാക്കാൻ പറ്റില്ലല്ലോ എന്ന ആകുലതയോടെ ആയിരുന്നു വാർത്ത ചാനലുകൾ നോക്കിയിരുന്നത്. കനത്ത മഴ കാരണം രണ്ട് പ്രവർത്തി ദിവസങ്ങൾ അവധി ആയി മാറിയെങ്കിലും ശനിയാഴ്ച ദിവസം പ്രവർത്തി ദിവസമായി പ്രഖ്യാപിച്ചത് ഞങ്ങളിൽ സന്തോഷം ഉണ്ടാക്കിയിരുന്നു. പുതുതായി 6 ലെസ്സൺ പ്ലാനുകൾ കൂടെ എടുക്കാൻ എനിക്ക് ഈ അഴച കഴിഞ്ഞിരുന്നു. 4 പ്രവർത്തി ദിവസങ്ങളിൽ ബാക്കി രണ്ട് ദിവസവും മഴയാൽ നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു എങ്കിലും മുൻ ആഴ്ചകളിലെ പോലെ തന്നെ ഈ ആഴ്ചയിലും ആഹാരം വിതരണം ചെയ്യുന്നതിലും ഡിസ്‌സിപ്ലിൻ സെല്ലിന്റെ ഭാഗമായി കുട്ടികളെ രാവിലെയും വൈകിട്ടും വരിയാക്കി വിടുന്നതിലും എനിക്ക് എന്റെ കർത്തവ്യം നിർവഹിക്കുവാൻ കഴിഞ്ഞു.

01/08/2022, തിങ്കളാഴ്ച മഴയിൽ നിറഞ്ഞ ഒരു ദിവസമായിരുന്നു ഇത്‌. സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട്‌ സ്വരൂപിക്കുക എന്നാ ലക്ഷ്യത്തോടെ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം കുട്ടികൾ നടത്തിയ ഭക്ഷ്യ-കര കൗശല-കാർഷിക മേള നടത്തിയ ദിവസമായിരുന്നു ഇന്ന്.

 നാലാമത്തെ പീരിയഡ് എല്ലാവർക്കും ഫ്രീ ആയിരുന്നതിനാൽ നമുക്ക് ഒരുമിച്ച് മേളയിൽ പങ്കെടുക്കാനും അവിടെ നിന്ന് സാധനങ്ങൾ വാങ്ങിക്കുവാനും കഴിഞ്ഞിരുന്നു. അലങ്കാര ചെടികൾ, കരകൗശല വസ്തുക്കൾ, ഹാൻഡ് വാഷ്, ഡിഷ്‌ വാഷ്, നാടൻ പലഹാരങ്ങൾ, കപ്പ, ചക്ക വിഭവങ്ങൾ, അച്ഛാറുകൾ അങ്ങനെ ധാരാളം സാധനങ്ങൾ മേളയിൽ ഉണ്ടായിരുന്നു. കുട്ടികളുടെ ഊർജസ്വലമായ പ്രവർത്തനങ്ങൾ മേളയുടെ ഭംഗി കൂട്ടുകയും ചെയ്തിരുന്നു.

 എന്നാൽ സ്കൂൾ മുഴുവൻ ചെളിവെള്ളത്താലും മഴയാലും നിറഞ്ഞതിനാൽ പഠിപ്പിക്കാനും പഠിക്കാനും തോന്നിക്കാത്ത ഒരു അന്തരീക്ഷം ആയിരുന്നു ഉണ്ടായിരുന്നത്. 1,3 പീരിയഡുകൾ യഥാക്രമം 9H, 8B ക്ലാസ്സുകളിലും 5,7 പിരിയഡുകൾ 9B ക്ലാസ്സിലും ക്ലാസ്സെടുക്കുവാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. 8B ക്ലാസ്സിൽ പുതിയ ലെസ്സൺ പ്ലാൻ എടുക്കാതെ പാഠഭാഗത്തിന് പിന്നിലെ വിലയിരുത്താം എന്ന ഭാഗത്തിലെ ചോദ്യങ്ങൾ ആയിരുന്നു ഞാൻ പഠിപ്പിച്ചിരുന്നത്. കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്നപ്പെടുന്ന ഒരു ക്ലാസ്സ്‌ ആക്കി അത് മാറ്റുവാൻ എനിക്ക് കഴിഞ്ഞിരുന്നു. 9B ക്ലാസ്സിൽ അഡ്വാൻസ് ഓർഗനൈസർ മോഡലിലൂടെ വിസ്‌കസ് ബലം എന്താണെന്ന് പഠിപ്പിക്കുവാനും അവസാന പീരിയഡ് പ്രവർത്തങ്ങൾ ചെയ്യിപ്പിക്കുവാനും എനിക്ക് കഴിഞ്ഞു.

02/08/2022 ചൊവ്വാഴ്ചയും, 03/08/2022 ബുധനാഴ്ചയും കനത്ത മഴ കാരണം സ്കൂളിൽ അവധി ആയിരുന്നു.
04/08/2022 വ്യാഴാഴ്ച അവധി ഇല്ലായിരുന്നില്ല എങ്കിലും മുഴുവൻ സമയവും മഴ ആയിരുന്നു. അതിനിടയിൽ തന്നെ നമുക്ക് ഇരിക്കുവാണോ നൽകിയ റൂമുകൾ മാറി കൊടുക്കേണ്ടതായി വന്നിരുന്നു. പുതുതായി നാല് ലെസ്സൺ പ്ലാനുകൾ എടുക്കാൻ കഴിഞ്ഞ ദിവസം ആയിരുന്നു ഇത്‌. 1,4 പീരിയഡുകൾ 9B ക്ലാസ്സിൽ അസന്തുലിതമായ ബാഹ്യബലം, ന്യൂട്ടന്റെ ഒന്നാം ചലനനിയമം എന്നീ പാഠഭാഗങ്ങൾ പഠിപ്പിക്കുവാൻ എനിക്ക് കഴിഞ്ഞു.

 2,7 പീരിയഡുകൾ 8B ക്ലാസ്സിൽ ബലം, വിവിധ  തരം ബലങ്ങൾ തുടങ്ങിയ പാഠഭാഗങ്ങൾ പഠിപ്പിക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നു.
അഞ്ചാമത്തെ പീരിയഡ് 8J ക്ലാസ്സിൽ കയറി ഓണപരീക്ഷയ്ക്കു ചോദിക്കാൻ സാധ്യത ഉള്ള പാഠഭാഗങ്ങൾ പഠിപ്പിക്കുവാനും എനിക്ക് കഴിഞ്ഞു.

05/08/2022, വെള്ളിയാഴ്ച അപ്രതീക്ഷിതമായി വന്ന സ്വകാര്യ ബസ് പണിമുടക്ക് കാരണം സ്കൂളിൽ കുട്ടികളുടെ എണ്ണം വളരെ കുറവ് ആയിരുന്നു. വൈകിട്ട് മൂന്ന് മണിക്ക് സ്റ്റാഫ്‌ മീറ്റിംഗ് നടത്തേണ്ടത് ഉള്ളതിനാൽ സ്കൂൾ മൂന്ന് മണിക്ക് വിടാൻ ആയിരുന്നു തീരുമാനം. ആയതിനാൽ തന്നെ ടൈം ടേബിൾ പ്രകരം ആകെ ഉണ്ടായിരുന്ന പീരിയഡ് എനിക്ക് നഷ്ട്ടപെട്ടിരുന്നു. പക്ഷെ ഫ്രീ പീരിയഡുകൾ ആയി 2,4 പീരിയഡുകൾ യഥാക്രമം 9B, 9D ക്ലാസ്സുകളിൽ ലഭിച്ചിരുന്നു. പക്ഷെ രണ്ട് ക്ലാസ്സുകളിലും പകുതി കുട്ടികൾ പോലും ഇല്ലാത്ത സാഹചര്യത്തിൽ എനിക്ക് പുതുതായി ഒന്നും പഠിപ്പിക്കുവാൻ കഴിഞ്ഞത്തിരുന്നില്ല. ഉച്ചയ്ക്ക് ഭക്ഷണം  കഴിച്ച ശേഷം രണ്ട് മണി വരെ നീളുന്ന ഇടവേള സമയത്ത് സ്കൂളിലെ ശാസ്ത്ര ക്ലബ്‌ ഉദ്ഘാടനം നടക്കുന്നുണ്ടായിരുന്നു. ഫിസിക്സ് അധ്യാപകൻ എന്നാ നിലയിൽ എനിക്കും പരിപാടിയിൽ പങ്കെടുക്കുവാനും എന്റെ സാന്നിധ്യം അറിയിക്കുവാനും കഴിഞ്ഞു. വളരെ മനോഹരമായി എല്ലാ കുട്ടികളെയും ആകാംഷയോടെ പിടിച്ചിരുത്തുന്ന രീതിയിൽ സയൻസിലെ ഇമ്പ്രുവയ്‌സ്ഡ് മോഡൽസ് ഒക്കെ ഉപയോഗിച്ച് ആയിരുന്നു സർ ക്ലാസ്സ്‌ എടുത്തിരുന്നത്.
06/08/2022 ശനിയാഴ്ച, കഴിഞ്ഞ മാസം 25- ആം തീയതി ചെള്ളുപനിയെ തുടർന്ന് ഒരു കുട്ടി മരണപ്പെട്ടത് കാരണം അന്ന് സ്കൂൾ പ്രവർത്തിക്കാത്തത് കൊണ്ട് ഈ ശനിയാഴ്ച സ്കൂളിൽ തിങ്കളാഴ്ചത്തെ ടൈം ടേബിൾ പ്രകാരം ക്ലാസ്സ്‌ വച്ചിരുന്നു.ടൈം ടേബിൾ പ്രകരം ഉള്ള അഞ്ചാമത്തെ പീരിയഡ് 8B ക്ലാസ്സിൽ കോൺസെപ്റ്റ് അടൈൻമെന്റ് മോഡലിലൂടെ      സമ്പർക്കബലത്തെക്കുറിച്ച് ക്ലാസ്സ്‌ എടുക്കുവാൻ എനിക്ക് കഴിഞ്ഞു. നാലാമത്തെ പീരിയഡ് 9D ക്ലാസ്സിൽ രണ്ടാം ചലനസമവാക്യത്തെക്കുറിച്ച് ക്ലാസ്സ്‌ എടുക്കുവാനും എനിക്ക് കഴിഞ്ഞിരുന്നു.....
 

Comments

Popular posts from this blog

REFLECTON OF SEVENTH WEEK TEACHING PRACTICE (14/02/2022 - 19/02/2022)