TEACHING PRACTICE SECOND PHASE - SECOND PHASE (11/07/2022 - 15/07/2022)

സ്കൂൾ ഇൻഡക്ഷൻ പ്രോഗ്രാമിന്റെ രണ്ടാം പാദത്തിലെ രണ്ടാമത്തെ ആഴ്ച...... ആദ്യ ആഴ്ചയിലെ പോലെ തന്നെ ഈ ആഴ്ചയിലും ഫ്രീ ആയി കിടക്കുന്ന ക്ലാസ്സുകളിൽ ക്ലാസ്സ്‌ എടുക്കാൻ പോകുന്നതിലും ഭക്ഷണം വിതരണം ചെയ്യുന്നതിലും ഡിസ്‌സിപ്ലൈൻ സെല്ലിന്റെ ഭാഗമായി കൊണ്ട് കുട്ടികളെ രാവിലെയും വൈകിട്ടും വരിയാക്കി വിടുന്നതിലും ഞാൻ പൂർണ മനസ്സോടെ തന്നെ എന്റെ കടമ നിർവഹിച്ചു. ആദ്യ ദിനം മുതൽ തന്നെ ക്ലാസ്സ്‌ നിരീക്ഷിക്കുന്നതിനു ടീച്ചർമാരെ പ്രതീക്ഷിച്ച് ഞാൻ ഇരുന്നു എങ്കിലും ടീച്ചേർസ് ആരും ഈ ആഴ്ച ക്ലാസ്സ്‌ നിരീക്ഷിക്കുന്നതിനായി വന്നിരുന്നില്ല.....


11/07/2022 തിങ്കൾ, ടൈം ടേബിൾ പ്രകാരം ക്ലാസ്സ്‌ ഒന്നും ഇല്ലായിരുന്നു എങ്കിലും ഫ്രീ പീരീടുകൾ ക്ലാസ്സ്‌ എടുക്കുവാൻ ലഭിക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു ഞാൻ സ്കൂളിലേക്ക് പോയത് എങ്കിലും അന്ന് എനിക്ക് ഒരു പീരിയഡ് പോലും ക്ലാസ്സ്‌ എടുക്കുന്നതിനു ലഭിച്ചിരുന്നില്ല. സോഷ്യൽ സയൻസ് കാരുടെ ഓപ്ഷണൽ ടീച്ചർ അന്ന് അവരുടെ ക്ലാസ്സ്‌ നിരീക്ഷിക്കുന്നതിനു വന്നിരുന്നു. ക്ലാസ്സ്‌ ഒന്നും ലഭിക്കാത്തത് കൊണ്ട് തന്നെ ഞാൻ മുഴുവൻ സമയവും ലെസ്സൺ പ്ലാൻ എഴുതുന്നതിനായി ചിലവഴിച്ചു.

12/07/2022 ചൊവ്വ, ടൈം ടേബിൾ പ്രകാരം രണ്ട് ക്ലാസ്സുകളും ക്ലാസ്സ്‌ എടുക്കുന്നതിനായി ഉണ്ടായിരുന്നു. എന്നാൽ എന്റെ ക്ലാസ്സിൽ തന്നെ ഒരു ഫ്രീ പീരിയഡ് കൂടെ ക്ലാസ്സ്‌ എടുക്കുന്നതിനായി ലഭിച്ചതിലൂടെ മൂന്ന് ലെസ്സൺ പ്ലാനുകൾ തീർക്കാൻ ആകും എന്ന സന്തോഷത്തിൽ ആയിരുന്നു ഞാൻ. എന്നാൽ രണ്ടാമത്തെ പീരിയഡ് 9B ക്ലാസ്സിൽ ഒരു ലെസ്സൺ പ്ലാൻ തീർക്കാൻ കഴിഞ്ഞെങ്കിലും നാലാമത്തെ പീരിയഡ് അവിടെ പുതിയ ഒരു ലെസ്സൺ പ്ലാൻ ഓടിക്കുവാൻ എനിക്ക് സാധിച്ചില്ല..... കാരണം കുട്ടികൾക്ക് ചലനവുമായി ബന്ധപ്പെട്ട് 8 ക്ലാസ്സിൽ പഠിക്കേണ്ടിയിരുന്ന കാര്യങ്ങളെ പറ്റി ഒരു മുന്നറിവും ഉണ്ടായിരുന്നില്ല.... അതില്ലാതെ കുട്ടികളെ ഈ ലെസ്സൺ പഠിപ്പിക്കാൻ കഴിയില്ലരുന്നു. അത് കൊണ്ട് ഞാൻ കുട്ടികൾക്ക് അടിസ്ഥാന കാര്യങ്ങൾ പറഞ്ഞു കൊടുത്തു. മൂന്നാമത്തെ പീരിയഡ് 8ഗുഡ് ക്ലാസ്സിൽ വളരെ സന്ദോഷത്തോടെയും ആത്മ സംതൃപ്തിയോടും കൂടി ക്ലാസ്സ്‌ എടുക്കുവാൻ എനിക്ക് സാധിച്ചു.

13/07/2022 ബുധൻ, ടൈം ടേബിൾ പ്രകരം ക്ലാസ്സ്‌ ഒന്നും ഇല്ലാത്ത ദിവസം. രാവിലെ തന്നെ ചെറിയ ജലദോഷവും ആയി ആയിരുന്നു ഞാൻ സ്കൂളിലേക്ക് പോയത്. സ്കൂളിൽ എത്തിയപ്പോൾ വലിയ കുഴപ്പം ഇല്ലായിരുന്നു എങ്കിലും ജലദോഷം കൂടി കൂടി വന്നത് കൊണ്ട് തന്നെ എനിക്ക് ഒന്നും എഴുതുവാൻ കഴിഞ്ഞത്തിരുന്നില്ല. തീർത്തും അശ്വസതത നിറഞ്ഞ ഒരു ദിവസം ആയിരുന്നു അത്. പക്ഷെ ഉച്ചയ്ക്ക് നമ്മുടെ മെന്റർ അദ്ധ്യാപകൻ ആയ ഉന്മേഷ് സാറും മറ്റു അധ്യാപകരും ഹെഡ് മാസ്റ്ററും കൂടി ചേർന്ന് നമുക്ക് ഒരു സ്റ്റാഫ്‌ മീറ്റിംഗ് ഉച്ചയ്ക്ക് നൽകിയിരുന്നു. അത് പുതിയ ഒരു അനുഭവം തന്നെ ആയിരുന്നു. സാർ ആയ മീറ്റിംങ്ങിലൂടെ നമുക്ക് സ്കൂളിൽ മറ്റു അധ്യാപകരെ പോലെ പൂർണ സ്വാതന്ത്ര്യം നൽകി, നല്ല ഉപയോഗകരം ആകുന്ന നിർദ്ദേശങ്ങൾ നൽകി, കൂടുതൽ ആത്മദൈര്യവും നൽകിയിരുന്നു. തുടർന്ന് അഞ്ചാമത്തെ പീരിയഡ് 8E ക്ലാസ്സിലും ആറാമത്തെ പീരിയഡ് 9ഡ് ക്ലാസ്സിലും പോകുവാൻ എനിക്ക് അവസരം  ലഭിച്ചു. തുടർന്ന് എന്റെ ക്ലാസ്സ്‌ ആയ 8G ക്ലാസ്സ്‌ 8F ക്ലാസ്സുമായി കൂടി ചേർത്തു എന്നാ വാർത്തയും നാളെ മുതൽ ടൈം ടേബിൾ മാറും എന്ന വാർത്തയും നമ്മളിലേക്ക് എത്തി.

14/07/2022 വ്യാഴം, നല്ല പനിയും തൊണ്ട വേദനയും ആയി ആണ് ഞാൻ സ്കൂളിലേക്ക് പോയത്. ആദ്യത്തെ പീരിയഡ് 9B ക്ലാസ്സിൽ എനിക്ക് പീരിയഡ് ഉണ്ടായിരുന്നു. ആദ്യത്തെ പീരിയഡ് ആയത് കൊണ്ട് ആയിരിക്കാം കുട്ടികൾ എല്ലാവരും പഠിക്കുന്നതിനായി വളരെ താല്പര്യത്തോട് കൂടി ആയിരുന്നു ക്ലാസ്സിൽ ഇരുന്നിരുന്നത്. തുടർന്നുള്ള 2,3,4 പീരീടുകൾ യഥാക്രമം 8,9,10 ക്ലാസ്സിലെ കുട്ടികൾക്ക് സ്കൂളിലെ പുതിയ നിയമങ്ങളും നിർദ്ദേശങ്ങളും പറഞ്ഞ്ഹു കൊടുക്കുന്നതിനായി അസംബ്ലി വിളിച്ചതിനാൽ തന്നെ എനിക്ക് ആദ്യ പീരിയഡ് ഒഴികെ വേറെ ക്ലാസ്സ്‌ ഇല്ലായിരുന്നു. 8ഗുഡ് ക്ലാസിനു പകരം എനിക്ക് മറ്റൊരു ക്ലാസ്സ്‌ ലഭിച്ചതുമില്ല. ആയതിനാൽ തന്നെ പുതിയ ലെസ്സൺ പ്ലാൻ എട്ടിൽ എടുക്കുവാൻ കഴിഞ്ഞില്ല.
15/07/2022 വെള്ളി, ജലദോഷം ആയിരുന്നിട്ട് കൂടിയും വന്ന ഫ്രീ പീരീടുകൾ ഞാൻ വാങ്ങിയിരുന്നു. 1,2,4, 7 പീരീടുകൾ യഥാക്രമം 9L, 9K, 9D, 8E ക്ലാസുകൾ ആയിരുന്നു എനിക്ക് ക്ലാസ്സ്‌ എടുക്കുവാൻ ലഭിച്ചിരുന്നത്.... അന്ന് തന്നെ 8G ക്ലാസിനു പകരം 8B ക്ലാസ്സ്‌ എനിക്ക് ലഭിച്ചിരുന്നു. 8B ക്ലാസ്സിലെ ഫിസിക്സ്‌ അധ്യാപിക 9ബി ക്ലാസ്സിലെ തന്നെ അധ്യാപിക ആയ ജിജി ടീച്ചർ ആണെന്ന് അറിഞ്ഞത് എന്നിൽ സന്തോഷം നൽകി. അതോടൊപ്പം 8G ക്ലാസ്സിലെ ഫിസിക്സ്‌ ടീച്ചർ ആയ സനു ടീച്ചറിന്റെ ക്ലാസ്സ്‌ ആയ 9D ക്ലാസും എനിക്ക് ക്ലാസ്സ്‌ എടുക്കുന്നതിനായി നൽകി. അങ്ങനെ ആകെ 3 ക്ലാസ്സുകളിലെ ഫിസിക്സ്‌ എന്റെ കൈകളിൽ ഏൽപ്പിച്ചതും എനിക്ക് സന്തോഷം നൽകി.ഇന്ന് കയറിയ ക്ലാസ്സുകളിൽ ഒക്കെയും ഞാൻ ഒന്നാമത്തെ  പാഠഭാഗവും അതുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങളും പഠിപ്പിച്ചിരുന്നു.

Comments

Popular posts from this blog

TEACHING PRACTICE SECOND PHASE - LAST WEEK ( 15/08/2022 - 19/08/2022 )

TEACHING PRACTICE SECOND PHASE - FOURTH WEEK ( 25/07/2022 - 29/07/2022)