REFLECTION OF FIFTH WEEK TEACHING PRACTICE ( ( 31/01/2022 - 05/02/2022)

സ്കൂൾ ഇന്റേൺ ഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള അഞ്ചാം വാരം ആയിരുന്നു ഇത്. അതുപോലെ തന്നെ ഞാൻ കോവിഡ് എന്ന മഹാമാരിയുടെ ഭാഗമാക്കപ്പെട്ട വാരവും ഇതുതന്നെയായിരുന്നു. ഏറെ ബുദ്ധിമുട്ടുകൾ നിറഞ്ഞ നാളുകളായിരുന്നു കഴിഞ്ഞ് പോയത്.  ഒട്ടും വയ്യാത്തതിനാൽ തന്നെ ലെസ്സൺ പ്ലാനുകൾ എഴുതുന്നത് ഉദ്ദേശിച്ച പോലെ നടത്തുവാൻ ഒന്നും തന്നെ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാൽ പോലും സ്കൂളിൽ കുട്ടികളുടെ പാഠഭാഗങ്ങൾ കൃത്യസമയത്ത് പഠിപ്പിച്ചു തീർക്കുക എന്നുള്ളതിനാൽ ഞാൻ എല്ലാദിവസവും ഓൺലൈനായി  ക്ലാസ് എടുത്തിരുന്നു.

 തിങ്കളാഴ്ച, ഞാൻ 8B ക്ക്‌ ആയിരുന്നു ക്ലാസ് വെച്ചിരുന്നത്. 8:00 pm മുതൽ 8:45 pm വരെയായിരുന്നു ക്ലാസ് എടുത്തിരുന്നത്. ഗോളിയ ദർപ്പണങ്ങളുടെ പ്രതിബിംബ രൂപീകരണം എന്ന പാഠഭാഗം എത്രത്തോളം പൂർണതയോടെ ഓൺലൈനായി എടുക്കുവാൻ കഴിയുമെന്ന് എനിക്ക് ഒട്ടും തന്നെ അറിയില്ലായിരുന്നു. പക്ഷേ ഞാൻ കരുതിയതിലും വിപരീതമായി സ്ലൈഡ് പ്രദർശനങ്ങളിലൂടെ കുട്ടികൾക്ക് എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ ക്ലാസ് എടുക്കുവാൻ എനിക്ക് സാധിച്ചു. അതിന്റെ തന്നെ തുടർച്ചയായിരുന്നു ചൊവ്വാഴ്ചയും ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഞാൻ 7:15 pm മുതൽ 8:00 pm വരെയായിരുന്നു ക്ലാസ് എടുത്തിരുന്നത്. രണ്ട് ദിവസം കൊണ്ട് കോൺകേവ് ദർപ്പണത്തിലെയും കോൺവെക്സ് ദർപ്പണത്തിലെയും പ്രതിബിംബ രൂപീകരണത്തെ പറ്റിയും യഥാർത്ഥ പ്രതിബിംബം, മിഥ്യാ പ്രതിബിംബം  എന്നിവയെപ്പറ്റിയും വളരെ വ്യക്തമായി ക്ലാസ്സ് എടുക്കുവാൻ എനിക്ക് സാധിച്ചു. കുട്ടികളിൽ നിന്ന് വളരെ മികച്ച രീതിയിലുള്ള പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ഒട്ടും തന്നെ വയ്യായിരുന്നിട്ട് കൂടിയും വളരെ സന്തോഷത്തോടുകൂടി തന്നെ ക്ലാസ് പൂർത്തീകരിക്കുവാൻ എനിക്ക് കഴിഞ്ഞു.


 ബുധനാഴ്ച, ഞാൻ 9C ക്ക് ആയിരുന്നു ക്ലാസ്സ് എടുത്തിരുന്നത്. 7:15 pm മുതൽ 8:00 pm വരെ പ്രതിരോധകങ്ങളെ പറ്റിയും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളെ പറ്റിയുമുള്ള ക്ലാസ് ആയിരുന്നു ഞാൻ എടുത്തിരുന്നത്. പരീക്ഷണ പ്രദർശനത്തിലൂടെ ആയിരുന്നു ക്ലാസ് എടുത്തിരുന്നത്. വ്യാഴാഴ്ചയും 9C ക്ക്‌ തന്നെയായിരുന്നു ഞാൻ ക്ലാസ് എടുത്തിരുന്നത്. റിയോസ്റ്റാറ്റ്, റെസിസ്റ്റിവിറ്റി, കണ്ടകടിവിറ്റി  എന്നീ ആശയങ്ങളെ പറ്റി ആയിരുന്നു ഞാൻ അന്ന് ക്ലാസ് എടുത്തിരുന്നത്.
 വെള്ളിയാഴ്ച, 9A ക്കും 7:15 pm മുതൽ 8:00 pm വരെ ഞാൻ ഇതേ ആശയങ്ങളെക്കുറിച്ച് തന്നെയായിരുന്നു ഓൺലൈനായി ക്ലാസ് എടുത്തിരുന്നത്. ഒമ്പതാം ക്ലാസിൽ ഞാൻ എടുത്തുവെച്ച ആദ്യത്തെ പാഠം ഈ ക്ലാസുകൾ കണ്ട് എനിക്ക് തീർക്കുവാനായി. ശേഷം കുട്ടികൾക്ക് pdf രൂപത്തിൽ പാഠഭാഗത്തിന്റെ മുഴുവൻ നോട്ടും നൽകുവാൻ എനിക്ക് കഴിഞ്ഞു.



 ശനിയാഴ്ച ദിവസം സ്കൂളിൽ വൈകുന്നേരം 7 pm മുതൽ കുട്ടികൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ SNF@School 2021-22 എന്ന പദ്ധതിയുടെ ഭാഗമായി " സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം" എന്ന വിഷയത്തിൽ ഒരു ബോധവൽക്കരണ ക്ലാസ് ഓൺലൈനായി  നടത്തിയിരുന്നു. ആയതിനാൽ തന്നെ നമുക്കാർക്കും അന്ന് ഓൺലൈനായി ക്ലാസ്സ് എടുക്കാൻ ആയിട്ട് കഴിഞ്ഞിരുന്നില്ല.

Comments

Popular posts from this blog

TEACHING PRACTICE SECOND PHASE - LAST WEEK ( 15/08/2022 - 19/08/2022 )

TEACHING PRACTICE SECOND PHASE - FOURTH WEEK ( 25/07/2022 - 29/07/2022)