REFLECTION OF EIGHTH WEEK TEACHING PRACTICE (21/02/2022 - 26/02/2022)

വളരെയേറെ തിരക്കുകൾ പിടിച്ച ഒരു ആഴ്ചയായിരുന്നു ഇത്. സ്കൂളിലെ മുഴുവൻ കുട്ടികളും നീണ്ട കാലങ്ങൾക്ക് ശേഷം വീണ്ടും ഒരുമിച്ച് സ്കൂളിലേക്ക് എത്തിയ ആഴ്ച. ക്ലാസുകൾ  കുട്ടികളാൽ നിറഞ്ഞ കാഴ്ച മനസ്സിൽ ഒരുപാട് സന്തോഷം തരുന്ന ഒന്നായിരുന്നു. ക്ലാസ്സ്‌ ടൈം ടേബിൾ ഉൾപ്പെടെ എല്ലാം മാറി മറിഞ്ഞ ദിവസങ്ങൾ ആയിരുന്നു കടന്ന് പോയത്.......
 രാവിലെ 9:30 am മുതൽ വൈകിട്ട് 3:30 pm വരെ ആയി ദിവസവും 8 പിരിയഡുകൾ ഉൾപ്പെടുന്ന തരത്തിൽ ആയിരുന്നു ക്ലാസുകൾ ക്രമീകരിച്ചിരുന്നത്. എല്ലാ ദിവസങ്ങളിലും രാവിലെ കൃത്യം 9:10 am ന് തന്നെ സ്കൂളിൽ എത്തുവാനായി എനിക്ക് സാധിച്ചിരുന്നു. അതോടൊപ്പം തന്നെ എല്ലാ ദിവസങ്ങളിലും വൈകുന്നേരം 3:30 pm ന് ശേഷമായിരുന്നു ഞങ്ങൾ സ്കൂളിൽ നിന്ന് ഇറങ്ങിയിരുന്നത്.

ടൈം ടേബിൾ പ്രകാരം എനിക്ക് തിങ്കളാഴ്ച ദിവസം ഒരു പിരിയഡ് പോലും ഉണ്ടായിരുന്നില്ല. എന്നാൽ ഒഴിവു വന്ന പിരിയഡുകൾ ധാരാളം ലഭിച്ചിരുന്നു. 2nd പിരിയഡ് 9C യും 3rd പിരിയഡും 6th പിരിയഡും 8B യും ആയിരുന്നു എനിക്ക് ക്ലാസ്സ്‌ എടുക്കാൻ ലഭിച്ചിരുന്നത്. 8 ആം ക്ലാസ്സിൽ സ്ഥിത വൈദ്യുതി  എന്ന പാഠഭാഗവും 9C യിൽ തരംഗ ചലനം എന്ന പാഠഭാഗവും എടുക്കുന്നതിനായി എനിക്ക് സാധിച്ചു. സ്ഥിത വൈദ്യുതി എന്ന പാഠഭാഗത്തിൽ വളരെ വ്യത്യസ്തവും രസകരവുമായ  പരീക്ഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കുട്ടികളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ എനിക്ക് സാധിച്ചു.

 ചൊവ്വാഴ്ച മൂന്നാമത്തെ പീരിയഡ് 9C യും ഏഴാമത്തെ പീരിയഡ് 8B യും എട്ടാമത്തെ പിരിയഡ് 9A യും എനിക്ക് ക്ലാസ് എടുക്കാൻ ആയിട്ട് ലഭിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട് എന്നതിനാൽ ഹോം വർക്കുകൾ എല്ലാം തന്നെ ഓൺലൈൻ ക്ലാസുകളിൽ നടന്നതുപോലെ ഫോട്ടോയെടുത്ത് വാട്സാപ്പിലൂടെ സെന്റ് ചെയ്തായിരുന്നു വിലയിരുത്തിയിരുന്നത്.
ബുധനാഴ്ച  അഞ്ചാമത്തെ പിരിയഡ് 9C യും ആറാമത്തെ പിരിയഡ് 8B യും ആയിരുന്നു ക്ലാസെടുക്കാൻ ആയിട്ട് ഉണ്ടായിരുന്നത്.
 ഒമ്പതാം ക്ലാസിലെ അനുദൈർഘ്യ തരംഗങ്ങളെ കുറിച്ചും എട്ടാം ക്ലാസിൽ കപ്പാസിറ്ററുകൾ കുറിച്ചുമാണ് ക്ലാസ് എടുത്തിരുന്നത്.
 വ്യാഴാഴ്ച അഞ്ചാമത്തെയും ആറാമത്തെയും പീരിയഡുകൾ 8B ക്ലാസിന് അച്ചിവമെന്റ് ടെസ്റ്റ് നടത്തുവാനായി എനിക്ക് സാധിച്ചു. 25 മാർക്കിന് 13 ചോദ്യങ്ങൾ  ഉൾപ്പെടുന്നതായിരുന്നു ടെസ്റ്റ്. ക്വസ്റ്റ്യൻ പേപ്പർ എല്ലാ കുട്ടികൾക്കും പ്രിന്റ് എടുത്തു കൊടുക്കുകയായിരുന്നു ചെയ്തിരുന്നത്. അതേ ദിവസം തന്നെ 9A യിൽ ആദ്യ പീരിയഡും കയറുന്നതിനായി എനിക്ക് സാധിച്ചു. ശബ്ദതരംഗങ്ങളെ കുറിച്ചും ശബ്ദത്തിന്റെ വേഗതയും താപനിലയും തമ്മിലുള്ള ബന്ധത്തെ പറ്റിയും ആയിരുന്നു അന്ന് ഞാൻ ക്ലാസ് എടുത്തിരുന്നത്. വായുവിലൂടെയാണ് ശബ്ദം വേഗത്തിൽ സഞ്ചരിക്കുന്നത് എന്ന അന്നുവരെയുള്ള കുട്ടികളുടെ തെറ്റിദ്ധാരണ മാറ്റുന്നതിന് ആയിട്ട് എനിക്ക് ക്ലാസ്സ് കഴിഞ്ഞു.
 വെള്ളിയാഴ്ച്ച 8B ക്ലാസിൽ നടത്തിയ അച്ചീവ്മെന്റ് ടെസ്റ്റിന്റെ വിലയിരുത്തിയ പേപ്പറുകൾ കുട്ടികൾക്ക് തിരികെ നൽകുവാൻ എനിക്ക് സാധിച്ചു. ഒരു കുട്ടിക്ക് മാത്രമായിരുന്നു മുഴുവൻ മാർക്കും ലഭിച്ചിരുന്നത്. മൂന്നും നാലും പീരിയഡുകൾ 8B ക്ലാസിൽ ലഭിച്ചതിനാൽ പേപ്പർ വിതരണത്തോടൊപ്പം തന്നെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ വിശകലനം ചെയ്യുന്നതിനായും എനിക്ക് സാധിച്ചു. ഒട്ടുമിക്ക കുട്ടികൾക്കും തെറ്റിയ പ്രതിബിംബം രൂപീകരണത്തിന്റെ രേഖാചിത്രങ്ങൾ എന്ന ഭാഗം കുട്ടികൾക്ക് ഒരിക്കൽ കൂടി വ്യക്തമായി പറഞ്ഞു കൊടുക്കുകയും കുട്ടികളെ കൊണ്ട് കൂടുതൽ ചിത്രങ്ങൾ വരപ്പിക്കുകയും ചെയ്തു. അതേ ദിവസം തന്നെ രണ്ടാമത്തെയും അവസാനത്തെയും പീരിയഡുകൾ  9A ക്ലാസിലും ക്ലാസ് എടുക്കുന്നതിനായി എനിക്ക് ലഭിച്ചു. 9A ക്ലാസ്സിൽ യഥാക്രമം ശബ്ദത്തിന്റെ പ്രതിഭാസങ്ങൾ ആയ പ്രതിപതനം, ആവർത്തന പ്രതിപതനം, ആവർത്തന പ്രതിപതനം പ്രയോജനപ്പെടുത്തുന്ന സന്ദർഭങ്ങൾ തുടങ്ങിയ ഭാഗങ്ങൾ ക്ലാസ്സെടുക്കുന്നതിനായി എനിക്ക് സാധിച്ചു. 9A യിലെ കുട്ടികൾക്ക് അന്ന് വാട്സപ്പിലൂടെ പി ഡി എഫ് രൂപത്തിൽ തരംഗചലനം എന്ന പാഠഭാഗത്തിന്റെ മുഴുവൻ നോട്ടും നൽകുവാനും എനിക്ക് സാധിച്ചു.


 ശനിയാഴ്ച തിങ്കളാഴ്ചത്തെ ടൈംടേബിൾ തന്നെ ആവർത്തിച്ചിട്ടുള്ളതിനാൽ ടൈംടേബിൾ പ്രകാരം എനിക്ക് പീരിയഡുകൾ ഒന്നും ലഭിച്ചിരുന്നില്ല. എന്നാലും ഫ്രീ പീരിയഡുകൾ ആയി 9 A യിൽ രണ്ടാമത്തെ പീരിയഡും 8B യിൽ നാലാമത്തെ പീരിയഡും ക്ലാസ് എടുക്കുന്നതിനിടെ എനിക്ക് ലഭിച്ചിരുന്നു. എട്ടാംക്ലാസിൽ ഇടിമിന്നലിനെ കുറിച്ചും മിന്നൽ രക്ഷാ ചാലക ത്തെക്കുറിച്ചും ക്ലാസ് എടുക്കുന്നതിനായി എനിക്ക് കഴിഞ്ഞു. ഒരുപാട് ഫ്രീ അവർകൾ വന്നതിനാൽ തന്നെ ധാരാളം ലെസൻ പ്ലാനുകൾ  പൂർത്തിയാക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നു.


Comments

Popular posts from this blog

TEACHING PRACTICE SECOND PHASE - LAST WEEK ( 15/08/2022 - 19/08/2022 )

TEACHING PRACTICE SECOND PHASE - FOURTH WEEK ( 25/07/2022 - 29/07/2022)