REFLECTON OF SEVENTH WEEK TEACHING PRACTICE (14/02/2022 - 19/02/2022)
സ്കൂളുകൾ എല്ലാം വീണ്ടും തുറന്നു പ്രവർത്തിച്ചു തുടങ്ങുന്ന ഒരാഴ്ച ആയിരുന്നു ഇത്. ഓൺലൈൻ ക്ലാസുകളിൽ നിന്നും ഓഫ് ലൈൻ ക്ലാസുകളിലേക്ക് വീണ്ടുമൊരു പറിച്ചുനടൽ എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ സന്തോഷകരമായ ഒരു കാര്യം ആയിരുന്നു. എല്ലാ ദിവസങ്ങളിലും നേരത്തെ ഉണ്ടായിരുന്നത് പോലെ തന്നെ ഞാൻ കൃത്യം 9:15 am ന് മുൻപുതന്നെ സ്കൂളിൽ എത്തിയിരുന്നു. തിങ്കളാഴ്ച ധാരാളം ഫ്രീ പീരിയഡുകൾ നമുക്ക് ലഭിച്ചിരുന്നു. ടൈംടേബിൾ പ്രകാരം എനിക്ക് 9 A ക്ലാസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അതിനോടൊപ്പം തന്നെ 9C ക്ലാസ് കൂടി എനിക്ക് ക്ലാസെടുക്കാൻ ലഭിച്ചിരുന്നു. ഓൺലൈൻ ക്ലാസുകളിൽ പഠിപ്പിച്ചിരുന്ന പാഠഭാഗങ്ങൾ തന്നെ ഒന്നുകൂടി പഠിപ്പിക്കുവാൻ ആയിരുന്നു സ്കൂളിലെ പ്രധാന അധ്യാപികയുടെ നിർദേശം. അതനുസരിച്ച് രണ്ടു ക്ലാസുകളിലും തരംഗചലനം എന്ന പാഠം ഒന്നുകൂടി ആദ്യം മുതൽ തന്നെ എടുക്കുകയായിരുന്നു ഉണ്ടായിരുന്നത്. ശേഷം സ്കൂളിൽ ക്ലാസുകൾ എല്ലാം അവസാനിച്ചതിനുശേഷം ഞങ്ങൾ സ്കൂളിൽ നിന്ന് ഇറങ്ങി. ചൊവ്വാഴ്ച ദിവസം കോളേജിൽ ഇലക്ഷൻ ആയതിനാൽ സ്കൂളിൽ ക്ലാസ് എടുക്കുന്നതിനായി പോകുവാൻ കഴിഞ്ഞില്ല. സ്കൂളുകളിൽ നേരത്തെ തന്നെ കോളേജിൽ നിന്...
Comments
Post a Comment