TEACHING PRACTICE SECOND PHASE - THIRD WEEK (18/07/2022 - 22/07/2022)

മുൻ ആഴ്ചകളിലെ പോലെ തന്നെ ഈ ആഴ്ചയും ഫ്രീ ആയി കിടന്ന ക്ലാസ്സുകളിൽ ക്ലാസ്സ്‌ എടുക്കുവാൻ പോകുന്നതിനും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിലും ഡിസ്‌സിപ്ലിൻ സെല്ലിന്റെ ഭാഗമായിക്കൊണ്ട് കുട്ടികളെ രാവിലെയും വൈകിട്ടും വരിയാക്കി വിടുന്നതിനും ഞാൻ എന്റെ പങ്ക് പൂർണ മനസ്സോടുകൂടി നിർവഹിച്ചിരുന്നു.

18/07/2022 തിങ്കളാഴ്ച, സ്കൂളിലേക്ക് പോകുന്നതിനായി റെഡി ആയി നിൽക്കുമ്പോൾ ആയിരുന്നു ആ വാർത്ത  ഞാൻ അറിഞ്ഞിരുന്നത്. നമ്മുടെ സ്കൂളിലെ 7 ആം ക്ലാസ്സ്‌ വിദ്യാർത്ഥി ആയ സിദ്ധാർഥ് എന്ന കുട്ടി ചെള്ള് പനി കാരണം മരണപെടുകയുണ്ടായി എന്ന വാർത്തയോട് കൂടി ആയിരുന്നു ഈ ആഴ്ച ആരംഭിച്ചത്. ആ കുട്ടിയെ ഒരിക്കൽ പോലും കണ്ടിട്ടില്ല എങ്കിൽ പോലും എന്തോ പോലെ ആയിരുന്നു ആയ വാർത്ത കേട്ടപ്പോൾ മനസ്സ്. ആയതിനാൽ തന്നെ അന്നേ ദിവസം  സ്കൂൾ പ്രവർത്തിച്ചിരുന്നുമില്ല.

19/07/2022 ചൊവ്വാഴ്ച, പതിവുപോലെ 9:15 am ആയപ്പോൾ തന്നെ എനിക്ക് സ്കൂളിലെത്തുവാൻ കഴിഞ്ഞിരുന്നു. ക്ലാസ്സ്‌ നിരീക്ഷിക്കുന്നതിനായി ഓപ്ഷണൽ അധ്യാപിക ആയ വിജി ടീച്ചർ സ്കൂളിൽ വന്ന ദിവസം ആയിരുന്നു ഇത്‌. പ്രധാന അധ്യാപികന്റെ ഓഫീസിൽ രജിസ്റ്റർ ഒപ്പിടാൻ പോയി തിരിച്ചു വന്ന ഞാൻ കണ്ടത് നമ്മുടെ ടീച്ചറെ ആയിരുന്നു. ആദ്യത്തെ പീരിയഡ് എന്റെ ക്ലാസ്സ്‌ ആയതിനാൽ തന്നെ എനിക്ക്   പേടി ആയി. എന്നിരുന്നാലും അതൊന്നും പുറത്ത് കാണിക്കാതെ ചാർട്ടുകളും ലെസ്സൺ പ്ലാനുകളുമായി ഞാൻ ക്ലാസ്സിലേക്ക് പോയി. 9B ക്ലാസ്സ്‌ ആയിരുന്നു എനിക്ക് ഉണ്ടായിരുന്നത്. അവിടെ ചെന്നപ്പോൾ ക്ലാസ്സ്‌ ടീച്ചർ അറ്റന്റൻസ് എടുത്തുകൊണ്ടു ഇരിക്കുകയായിരുന്നതിനാലും തുടർന്ന് ടീച്ചർ പോയപ്പോൾ ജന്മദിനം ആയതിനാൽ ഒരു കുട്ടി മധുരം വിളമ്പുന്നതിനാലും എനിക്ക് ക്ലാസ്സ്‌ സമയത്തിന്റെ ചെറിയൊരു സമയം നഷ്ട്ടപെട്ടു. ആയതിനാൽ തന്നെ ക്ലാസ്സ്‌ നിശ്ചിത സമയത്തിനുള്ളിൽ തീർക്കുവാൻ എനിക്ക് കഴിഞ്ഞത്തിരുന്നില്ല. ക്ലാസ്സിൽ വേറെ കുറ്റം ഒന്നും ടീച്ചർ പറഞ്ഞില്ലെങ്കിലും എനിക്ക് ക്ലാസ്സിൽ സംതൃപ്തി ഉണ്ടായിരുന്നില്ല. തുടർന്ന് രണ്ടാമത്തെ പീരീഡും ആ ക്ലാസ്സിൽ തന്നെ പീരിയഡ് ലഭിച്ചതിലൂടെ ലെസ്സൺ പ്ലാൻ പൂർത്തിയാക്കാനും കുട്ടികളെ അതുമായി ബന്ധപ്പെട്ട ആക്ടിവിറ്റീസ് ചെയ്യിപ്പിക്കുന്നതിനും എനിക്ക് കഴിഞ്ഞു. തുടർന്നുള്ള പീരീടുകൾ ഒന്നും തന്നെ എനിക്ക് ക്ലാസ്സ്‌ ഇല്ലായിരുന്നു. ജലദോഷം കുറവ് ഇല്ലാത്തതിനാൽ ലെസ്സൺ പ്ലാനുകളും എഴുതുവാൻ കഴിഞ്ഞിരുന്നില്ല.

20/07/2022 ബുധൻ, രാവിലെ കുട്ടികളെ വരിയാക്കി സ്കൂളിലേക്ക് കടത്തി വിടുന്ന സമയം സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളെ റോഡ് ക്രോസ്സ് ചെയ്യവേ വാഹനം ഇടിച്ചു എന്ന വാർത്ത ഞങ്ങൾ അറിഞ്ഞു. അങ്ങനെ അധ്യാപകർ കുറച്ചു പേര് കുട്ടികളെ ആശുപത്രിയിൽ എത്തിക്കുന്നതിനായി അങ്ങോട്ട് പോയത് കൊണ്ട് തന്നെ നമുക്ക് കൂടുതൽ ചുമതലകൾ വന്ന ദിവസം ആയിരുന്നു ഇത്‌. കുട്ടികൾക്കു വലിയ പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപെടാൻ കഴിഞ്ഞു എന്ന കാര്യത്തിൽ സന്തോഷം തോന്നി പക്ഷെ വൈകുന്നേരം ആയപ്പോഴേക്കും 8I ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി ഗോൾ പോസ്റ്റിൽ തൂങ്ങി വീണു കൈ ഒടിഞ്ഞത് കണ്ട് ഞാൻ വളരെയധികം ഭയന്നിരുന്നു. അങ്ങനെ രണ്ട് അപകടങ്ങൾ നടന്ന ഒരു ദിവസം ആയിരുന്നു ഇത്‌. ടൈം ടേബിൾ പ്രകാരം എനിക്ക് ക്ലാസ്സ്‌ ഒന്നും ഇല്ലായിരുന്നു. എന്നാൽ അഞ്ചാമത്തെ പീരിയഡ് 9B ക്ലാസ്സിൽ പഠിപ്പിക്കാൻ അവസരം ലഭിച്ചതിലൂടെ എനിക്ക് പുതിയൊരു ലെസ്സൺ പ്ലാൻ എടുക്കാൻ ഉള്ള അവസരവും ലഭിച്ചു.

21/07/2022 വ്യാഴം, ടൈം ടേബിൾ പ്രകാരം ഏറ്റവും കൂടുതൽ ക്ലാസ്സ്‌ ഉള്ള ദിവസം ആയിരുന്നു ഇത്‌. 1,4,7 പീരീടുകളിൽ യഥാക്രമം 9B, 9D, 8B ക്ലാസ്സുകളിൽ ആയിരുന്നു ഞാൻ പഠിപ്പിക്കാൻ കയറിയത്. ഇന്ന് കയറിയ മൂന്ന് ക്ലാസ്സുകളിലും പൂർണ സംതൃപ്തിയോട് കൂടി പഠിപ്പിക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നു. ലൈബ്രറി ടീച്ചറുമായും കൗൺസിലിംഗ് ടീച്ചറുമായും നല്ലൊരു സൗഹൃദം ഉണ്ടാക്കിയെടുക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നു. ഫിസിക്സ്‌ ലാബിൽ കയറി ഹൈഡ്രോമീറ്ററും ലക്‌റ്റോമീറ്ററും എടുക്കുന്നതിനും എനിക്ക് കഴിഞ്ഞിരുന്നു. ചാന്ദ്രദിനം പ്രമാണിച്ചു ചാന്ദ്രദിന ക്വിസ് മത്സരവും ഉണ്ടായിരുന്നു.

22/07/2022 വെള്ളിയാഴ്ച, സ്കൂളിൽ വച്ച് സംസ്ഥാന സ്കൂൾ തല കായിക മേള നടക്കുന്നതിനാൽ തന്നെ ഞാൻ സ്കൂളിൽ എത്തിയപ്പോൾ തന്നെ പല ജില്ലകളിലെ കുട്ടികൾ പല നിറങ്ങളിൽ ഉള്ള ജേഴ്സിയും ഇട്ടുകൊണ്ട് നടക്കുന്നത് ആയിരുന്നു കണ്ടത്. സ്കൂൾ മൊത്തം വർണശ്ശഭളം ആയ പോലെ ആയിരുന്നു അന്നത്തെ ദിവസം. കായിക മേള നടക്കുന്നതിനാൽ തന്നെ സ്കൂൾ കുട്ടികൾക്ക് ഇന്റർവെൽ ഉണ്ടായിരുന്നില്ല. സ്കൂൾ അവസാന പീരിയഡ് ഇല്ലാതെ നേരത്തെ വിടുകയും ചെയ്തിരുന്നു. ആയിരുന്നതിനാൽ തന്നെ എനിക്ക് ഒരു പീരിയഡ് ക്ലാസ്സ്‌ എടുക്കാൻ ലഭിച്ചിരുന്നില്ല. അന്നേ ദിവസം 9 മണിക്ക് സ്കൂളിലെ തന്നെ സോഷ്യൽ സയൻസ്  അദ്ധ്യാപകനായ ഉണ്ണികൃഷ്ണൻ സാറിന്റെ കൂടെ ആയിരുന്നു ഞാൻ സ്കൂളിലേക്ക് വന്നിരുന്നതും. രാവിലെ വന്ന ഉടൻ തന്നെ ഡിസ്സിപ്ലിൻ ഡ്യൂട്ടിയിലും പങ്കെടുക്കാൻ എനിക്ക് കഴിഞ്ഞു. മത്സരത്തിന് വന്ന വിവിധ ജില്ലകളിലെ കുട്ടികളെ കാണുന്നതിനും അവർക്ക് പല കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതിനും എനിക്ക് അവസരം ലഭിച്ചിരുന്നു. ടൈം ടേബിൾ പ്രകാരം ഉള്ള പീരിയഡ് ലഭിച്ചില്ലേലും മൂന്നാമത്തെ പീരിയഡ് 8B ക്ലാസ്സിലെ കുട്ടികൾ ഇങ്ങോട്ട് വന്നു ക്ലാസ്സിലേക്ക് വിളിച്ചോണ്ട് പോയതിലൂടെയും നാലാമത്തെ പീരിയഡ് 9B ക്ലാസ്സിൽ പഠിപ്പിക്കാൻ അവസരം ലഭിച്ചതിലൂടെയും എനിക്ക് രണ്ട് പീരീടുകൾ ക്ലാസ്സ്‌ എടുക്കാൻ കഴിഞ്ഞിരുന്നു.

Comments

Popular posts from this blog

REFLECTON OF SEVENTH WEEK TEACHING PRACTICE (14/02/2022 - 19/02/2022)