TEACHING PRACTICE SECOND PHASE - FIRST WEEK (04/07/2022 - 08/07/2022)
സ്കൂൾ ഇന്റേൺ ഷിപ്പിന്റെ രണ്ടാം പാദം വളരെ പെട്ടെന്നായിരുന്നു നമ്മളിലേക്ക് കടന്നുവന്നത്. മൂന്നാം സെമസ്റ്റർ മുഖ്യ പരീക്ഷയും കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ 5 ലെസൻ പ്ലാനുകളും ആയി കോളേജിൽ ചെന്ന് തുടർന്നുള്ള രണ്ടാം ദിനം ആയിരുന്നു സ്കൂൾ ഇന്റേൺ ഷിപ്പിന്റെ രണ്ടാം പാദത്തിലെ ആദ്യ ദിവസം. ഒന്നാം പാദത്തിലേതുപോലെ വേണ്ടത്ര തയ്യാറെടുപ്പുകളൊന്നും നടത്തുവാൻ ആയിട്ടുള്ള സമയം എനിക്ക് ലഭിച്ചിരുന്നില്ല. ആയതിനാൽ തന്നെ ആദ്യദിവസം സ്കൂളിലേക്ക് പോകാൻ എനിക്ക് ഒന്നാം പാദത്തിലേ തുപോലെ താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ സ്കൂളിന്റെ ഗേറ്റിനകത്ത് കടന്നപ്പോഴേക്കും എന്നിൽ വീണ്ടും ഒരു പുതു ഊർജ്ജം കടന്നുവരുന്ന പ്രതീതിയായിരുന്നു ഉണ്ടായിരുന്നത്.
സ്കൂൾ ഇന്റേൺ ഷിപ്പിന്റെ രണ്ടാം പാദത്തിലെ ആദ്യ ദിവസമായ 04/07/2022 തിങ്കളാഴ്ച, കൃത്യം 9:13 am ന് ഞാൻ സ്കൂളിൽ എത്തിയിരുന്നു. എൽ പി, യു പി, എച്ച് എസ്, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി നാലായിരത്തിലധികം കുട്ടികൾ പഠിക്കുന്ന കിളിമാനൂർ പ്രദേശത്തെ തന്നെ ഏറ്റവും വലിയ സ്കൂളായ ജി എച്ച് എസ് എസ് കിളിമാനൂർ സ്കൂളായിരുന്നു എനിക്ക് ട്രെയിനിങ്ങിനായി ലഭിച്ചിരുന്നത്. ആയതിനാൽ തന്നെ 9:30 യ്ക്ക് തൊട്ടു മുൻപായി കുട്ടികളുടെ ഒരു വലിയ സാഗരം തന്നെ എനിക്ക് കാണുവാൻ സാധിച്ചു. അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പു വെച്ച ശേഷം പ്രാഥമിക അധ്യാപികയുടെ നിർദ്ദേശപ്രകാരം നമ്മൾ ഓരോരുത്തരും നമ്മുടെ മെന്റർ അധ്യാപകരെ കാണുവാനായി പോയി. ഫിസിക്കൽ സയൻസിന്റെ മെന്റർ അധ്യാപകനായ ഉന്മേഷ് സാർ അപ്പോൾ തിരക്കിലായതിനാൽ നമുക്കദ്ദേഹത്തെ ആ സമയം നേരിട്ട് കാണാൻ സാധിച്ചിരുന്നില്ല. എന്നാൽ ക്ലാസ് കഴിഞ്ഞ് വന്ന ഉന്മേഷ് സാർ ആദ്യം തന്നെ നമ്മെ വന്നു കാണുകയും നമുക്ക് ടൈംടേബിൾ കൃത്യമായി പറഞ്ഞു നൽകുകയും നമ്മൾ ഓരോരുത്തർക്കും സ്കൂളിനെ പറ്റി ഒരു പൊതു അറിവ് നൽകുകയും ചെയ്തു. എനിക്ക് ലഭിച്ച പീരിയഡുകൾ 9B ക്ലാസിൽ ഊർജ്ജതന്ത്രം പഠിപ്പിക്കുന്ന ജിജി ടീച്ചറിന്റെ പീരീഡും 8G ക്ലാസ്സിൽ ഫിസിക്സ് പഠിപ്പിക്കുന്ന സനു ടീച്ചറിന്റെ പീരീഡും ആയിരുന്നു. അതിനാൽ അവരുമായി കൂടുതൽ നല്ല ബന്ധം സ്ഥാപിക്കാൻ സാധിച്ചു. മറ്റ് അധ്യാപകരും വളരെ നല്ല രീതിയില്‍ ഞങ്ങളോട് ഇടപെടുന്നുണ്ടിയിരുന്നു. Gents സ്റ്റാഫ് റൂമിൽ ഞങ്ങൾക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം അധ്യാപകര്‍ വാഗ്ദാനം ചെയതു. തന്ന പീരീഡ് അടിസ്ഥാനത്തിൽ എനിക്ക് ചൊവ്വയും വ്യാഴവും മാത്രമായിരുന്നു ക്ലാസുകൾ ഉണ്ടായിരുന്നത്. ആദ്യദിവസം സ്കൂളും പരിസരവും പരിചയപ്പെടുന്നതിനും കുട്ടികൾക്ക് ഉച്ചഭക്ഷണം വിളമ്പുന്നതിനും കുട്ടികളെ വൈകിട്ട് വരി ആയിട്ട് വിടുന്നതിനുമായി ഞാൻ സമയം ചിലവഴിച്ചു. ടൈംടേബിൾ പ്രകാരം ക്ലാസ് ഒന്നുമില്ലായിരുന്നു എങ്കിലും ആറാമത്തെ പീരീഡ് 8H ക്ലാസ്സിൽ പഠിപ്പിക്കുന്നതിനായി എനിക്കൊരു അവസരം ലഭിച്ചിരുന്നു. ആ സമയം ഞാൻ കുട്ടികളെ പരിചയപ്പെടുന്നതിനും സ്വയം പരിചയപ്പെടുത്തുന്നതിനും ഫിസിക്സിൽ അവരെ പഠിപ്പിച്ചു കഴിഞ്ഞ പാഠഭാഗത്തെ ഓർമ്മപ്പെടുത്തുന്നതി നുമായി ഉപയോഗപ്പെടുത്തി. ശേഷം 3:45 pm ന് ഞങ്ങൾ സ്കൂളിൽ നിന്ന് ഇറങ്ങി.
രണ്ടാംദിവസവും കൃത്യം 9:15 am നു തന്നെ സ്കൂളിലെത്താൻ എനിക്ക് സാധിച്ചു. ടൈംടേബിൾ പ്രകാരം രണ്ടു ക്ലാസുകൾ ആയിരുന്നു എനിക്ക് ഇന്ന് പഠിപ്പിക്കുവാനായി ഉണ്ടായിരുന്നത്. മൂന്നാമത്തെ പീരിയഡ് 8G യും നാലാമത്തെ പീരിയഡ് 9B യും. രണ്ട് ക്ലാസിലെയും കുട്ടികൾ വളരെ ഉല്ലാസത്തോട് കൂടിയും അത്ഭുതത്തോടെ കൂടിയുണ്ടായിരുന്നു എന്നെ ക്ലാസ്സിലേക്ക് വരവേറ്റത്. ആദ്യ പീരീഡിലൂടെ തന്നെ കുട്ടികളുമായി നല്ലൊരു ബന്ധം ഉണ്ടാക്കിയെടുക്കാൻ എനിക്ക് സാധിച്ചു. ശേഷം കഴിഞ്ഞ ദിവസത്തെ പോലെ തന്നെ കുട്ടികൾക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനും കുട്ടികളെ വൈകിട്ട് വരിയായി പറഞ്ഞു വിടുന്നതിനും ഞങ്ങൾ മറ്റ് അധ്യാപകരെ സഹായിച്ചു.
നാലാം ദിവസം മുതൽ അധിക ചുമതലയായി ഉച്ച ഭക്ഷണ വിതരണം കൂടാതെ എല്ലാ ദിവസങ്ങളിലും ചെയ്തിരുന്ന Discipline cell ന്റെ ഭാഗമായി അച്ചടക്കത്തിന്റെ ചുമതലയും ഉണ്ടായിരുന്നു. രാവിലെ സ്കൂളിൽ എത്തി സ്കൂളിന് മുന്നിലെ തിരക്ക് നിയന്ത്രിച്ചു. വൈകിട്ട് സ്കൂൾ സമയത്തിന് ശേഷം കുട്ടികളെ സ്കൂൾ ബസിൽ കയറ്റി വിടാനുള്ള ചുമതല ഉണ്ടായിരുന്നു. രണ്ടാം ഷിഫ്റ്റ് ബസ് വരുന്നത് വരെ സ്കൂളിൽ നില്‍ക്കണം ആയിരുന്നു. സ്കൂളിന്റെ ഡിസിപ്ലിൻ പ്രവർത്തനങ്ങളിലും പങ്കുചേരുവാൻ നമുക്ക് അവസരം ലഭിച്ചു. രാവിലെയും വൈകുന്നേരവും കുട്ടികളെ വരിയായി സ്കൂളിന് അകത്തേക്കും പുറത്തേക്കും പറഞ്ഞു വിടുന്നതിനുള്ള ജോലി ഞങ്ങൾ സന്തോഷപൂർവ്വം ഏറ്റെടുത്തു. തീവ്രമായ മഴ ഉണ്ടായിരുന്ന ദിവസം ആയിരുന്നു അത്. കോളേജിൽ നിന്നും സംഗീത ടീച്ചർ ക്ലാസ്സ് നിരീക്ഷിക്കുന്നതിനു അപ്രതീക്ഷിതമായി സ്കൂളിൽ വന്നു. ആദ്യ പീരിയഡ് എനിക്ക് ക്ലാസ്സ് ഉണ്ടായിരുന്നതിന്നാൽ തന്നെ ഞാൻ പെട്ടെന്ന് ക്ലാസ്സിലേക്ക് പോയി. ക്ലാസ്സ് കഴിഞ്ഞ ശേഷം ഞാൻ ടീച്ചറെ ഓരോരുത്തരുടെയും ക്ലാസ്സുകളിലേക്ക് കൊണ്ട് പോയി. വൈകിട്ട് 8G യിൽ ക്ലാസ്സ് എടുത്തത് കണ്ട തൊട്ട് അടുത്ത ക്ലാസ്സിൽ ഉണ്ടായിരുന്ന അധ്യാകാൻ എന്നെ വന്ന് അനുമോദിച്ചത് എന്നിൽ വളരെയധികം സന്തോഷം ഉണ്ടാക്കി.
വെള്ളിയാഴ്ച ടൈ ടേബിൾ പ്രകാരം എനിക്ക് ക്ലാസ്സ് ഒന്നും ഇല്ലാത്തതിനാൽ ഞാൻ ലെസ്സൺ പ്ലാനുകൾ എഴുതുന്നതിനായി സമയം ചിലവഴിച്ചു. എന്നാൽ മൂന്നാമത്തെ പീരിയഡ് 8K യിലും ആറമത്തെ പീരിയഡ് 8J യിലും അവസാനത്തെ പീരിയഡ് 8F ലും എനിക്ക് ക്ലാസ്സ് എടുക്കുവാൻ അവസരം ലഭിച്ചു. ഈ മൂന്നു ക്ലാസ്സുകളിലും ഫിസിക്സിലെ ആദ്യപാഠം ആയ അളവുകളും യൂണിറ്റുകളും എന്ന പാഠഭാഗം ഒന്നുകൂടി പഠിപ്പിക്കുകയാണ് ഞാൻ ചെയ്തത്. ആ ദിവസം നാലു മണി വരെ ആയിരുന്നു കുട്ടികൾക്ക് ക്ലാസ് ഉണ്ടായിരുന്നത്. തുടർന്ന് കുട്ടികളെ വരിയാക്കി വിട്ടശേഷം 4:10 pm ആയപ്പോൾ ഞങ്ങളും സ്കൂൾ വിട്ട് ഇറങ്ങി.
Comments
Post a Comment