REFLECTION OF LAST WEEK TEACHING PRACTICE (28/02/2022 - 05/03/2022)
ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത വളരെയധികം സന്തോഷ നിമിഷങ്ങളും വിഷമകരമായ നിമിഷങ്ങളും ഉൾപ്പെട്ട വളരെ മനോഹരമായ ഒരു ആഴ്ച ആയിരുന്നു ഇത്. ലെസൺ പ്ലാനുകൾ, അച്ചീവ്മെന്റ് ടെസ്റ്റ്, ഡയഗ്നോസ്റ്റിക് ടെസ്റ്റ് എന്നിങ്ങനെ ഒരുപാട് ജോലികൾ ഉണ്ടായിരുന്നിട്ടും ഏറെ ആനന്ദം ലഭിച്ച ഏറ്റവും മനോഹരമായിട്ടുള്ള നാളുകളായിരുന്നു കഴിഞ്ഞ് പോയത്. സ്കൂൾ ഇന്റേൺ ഷിപ്പ് പ്രോഗ്രാമിന്റെ അവസാനത്തെ ആഴ്ച. ഈ ആഴ്ചയിലും മറ്റെല്ലാ ആഴ്ചകളെയും പോലെ തന്നെ 9:15 am ന് മുൻപ് തന്നെ ഞാൻ സ്കൂളിൽ എത്തിയിരുന്നു.
28/02/2022 തിങ്കളാഴ്ച, ടൈംടേബിൾ പ്രകാരം എനിക്ക് പീരിയഡുകൾ ഒന്നും ഇല്ലായിരുന്നു എങ്കിലും ഫ്രീ പീരിയഡുകൾ ഉള്ളതിനാൽ 8A യിലും 9A യിലും ക്ലാസ്സ് എടുക്കുന്നതിന് എനിക്ക് കഴിഞ്ഞു. എട്ടാംക്ലാസിൽ ഇടിമിന്നൽ എന്ന പാഠഭാഗത്തെ കുറിച്ചും ഒമ്പതാം ക്ലാസിൽ ശബ്ദതരംഗങ്ങൾ എന്ന പാഠഭാഗത്തെ കുറിച്ചും ആയിരുന്നു ഞാൻ ക്ലാസ് എടുത്തിരുന്നത്. എട്ടാംക്ലാസിൽ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഇടിമിന്നലേറ്റ ആൾക്ക് നൽകേണ്ട പ്രഥമ ശുശ്രൂഷ കളെക്കുറിചച്ചും ഒരു അവബോധ ക്ലാസ് എനിക്ക് നൽകാനായി.
മാർച്ച് ഒന്നിന് അവധിയായിരുന്നതിനാൽ സ്കൂളിൽ പോയി ക്ലാസെടുക്കാൻ ആയിട്ട് സാധിച്ചിരുന്നില്ല. എന്നാൽ എട്ടാം ക്ലാസുകാർക്ക് പോർഷൻ ഒരുപാട് തീർക്കാൻ ഉള്ളതിനാൽ ഞാൻ വൈകുന്നേരം 7 മണിക്ക് ഓൺലൈൻ ആയിട്ട് ക്ലാസ്സ് എടുക്കുകയുണ്ടായി. കാന്തികത എന്ന പാഠത്തിലെ കാന്തികമണ്ഡലം എന്ന പാഠഭാഗം വരെ ഞാൻ അന്ന് ക്ലാസ് എടുത്തിരുന്നു. കാന്തിക കോമ്പസും ബാർ മാഗ്നറ്റും മറ്റ് ചിത്രങ്ങൾ ഉൾപ്പെട്ട സ്ലൈഡുകൾ ഉൾപ്പെടെ ആയിരുന്നു ഞാൻ ക്ലാസ് എടുത്തിരുന്നത്.
ബുധനാഴ്ച, എനിക്ക് എന്റെ 3 ക്ലാസുകളും പഠിപ്പിക്കുന്നതിനുള്ള അവസരം ലഭിച്ചിരുന്നു. 9A ക്ലാസ്സിൽ കെട്ടിടങ്ങളുടെ ശബ്ദശാസ്ത്രം എന്ന പാഠഭാഗവും 9C ക്ലാസ്സിൽ അൾട്രാസോണിക് ശബ്ദതരംഗങ്ങളുടെ ഉപയോഗങ്ങൾ എന്ന പാഠഭാഗവും 8B ക്ലാസ്സിൽ വൈദ്യുതകാന്തികപ്രേരണം എന്ന് പാഠഭാഗവും പഠിപ്പിക്കുന്നതിന് ആയിട്ട് എനിക്ക് സാധിച്ചു. വിവിധ സ്ലൈഡുകൾ ഉപയോഗിച്ചും വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ചുള്ള ക്ലാസുകൾ ആയിരുന്നു അത്.
വ്യാഴാഴ്ച, എന്റെ അവസാന നിരീക്ഷണ ക്ലാസ് ആയിരുന്നു അന്ന്. 9A ക്ലാസിലെ കുട്ടികൾക്ക് ശബ്ദ പ്രതിഭാസങ്ങൾ ആയിട്ടുള്ള അനുരണനവും പ്രതിനിധിയും എന്താണെന്ന് വിശദമാക്കുന്ന ക്ലാസ് ആയിരുന്നു ഒബ്സർവേഷൻ ആയിട്ട് എന്റെ ടീച്ചർ കയറിയിരുന്നത്. ചന്ദനത്തിരിയുടെ കൂട് ഉപയോഗിച്ചുള്ള പരീക്ഷണവും നിത്യ ജീവിതത്തിലെ മറ്റൊരു രസകരമായ ആയിട്ടുള്ള സന്ദർഭങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഒരു ക്ലാസ് ആയിരുന്നു അത്. ശേഷം 8B ക്ലാസ്സിൽ ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തുവാൻ ആയിട്ട് എനിക്ക് സാധിച്ചു. കുട്ടികൾ എല്ലാം വളരെ വളരെ സന്തോഷത്തോടു കൂടിയും ആത്മാർത്ഥതയോടെ കൂടിയും ആയിരുന്നു പരീക്ഷ എഴുതിയിരുന്നത്. അഞ്ച് സെക്ഷനുകളിൽ ആയി ഇരുപത്തിയഞ്ചോളം ചോദ്യങ്ങൾ ഉൾപ്പെട്ടതായിരുന്നു പരീക്ഷ. കുട്ടികൾക്ക് ചോദ്യപേപ്പറിൽ തന്നെ ഉത്തരം എഴുതുന്നതിന് ആയിട്ടുള്ള സംവിധാനമായിരുന്നു ഏർപ്പെടുത്തിയിരുന്നത്. ശേഷം കുട്ടികൾക്ക് നിശാന്തത എന്ന രോഗത്തെ പറ്റിയും കണ്ണിന്റെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം എന്നതിനെപ്പറ്റിയും ഒരു ക്ലാസ് എടുക്കുവാനായി എനിക്ക് അവസരം ലഭിച്ചു. രസകരം ആയിട്ടുള്ള വീഡിയോ ദൃശ്യങ്ങളിലൂടെയും സ്ലൈഡ് പ്രദർശനത്തിലൂടെയും ആയിരുന്നു ഞാൻ ക്ലാസ് എടുത്തിരുന്നത്. ഈയാഴ്ച കൂടിയെ പഠിപ്പിക്കാനുള്ളു എന്നറിഞ്ഞ 9A യിലെ കുട്ടികൾ ഒരുപാട് സ്നേഹ സമ്മാനങ്ങളും എനിക്കായി കരുതിയിരുന്നു. വളരെയധികം സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. അതേ ദിവസം തന്നെ 9A ക്ലാസ്സിൽ ജീവിതശൈലി രോഗങ്ങളെ പറ്റി ഒരു അവബോധ ക്ലാസ് എടുക്കുന്നതിനായി എനിക്ക് സാധിച്ചു.
വെള്ളിയാഴ്ച, 9A ക്ലാസിലെ കുട്ടികൾ വീണ്ടും കുറച്ച് സ്നേഹം സമ്മാനങ്ങളും ആയിട്ടായിരുന്നു എന്നെ ക്ലാസിലേക്ക് വരവേറ്റത്. ആ ദിവസം രണ്ടു പിരിയഡുകൾ ആയിരുന്നു എനിക്ക് 9A ക്ലാസ്സിൽ ലഭിച്ചത്. അതിൽ ഒരു ഗ്ലാസിൽ ഞാൻ സീസ്മിക് തരംഗങ്ങളെ കുറിച്ചും സുനാമിയെ പറ്റിയും ക്ലാസ് എടുക്കുന്നതിനായി ഉപയോഗിച്ചു. അതോടെ തരംഗചലനം എന്ന പാഠഭാഗവും പൂർത്തിയായി. ശേഷം അടുത്ത പീരിയഡ് എന്റെ മെന്റർ ടീച്ചർ എടുത്തു വച്ചിരുന്ന പാഠത്തിലെ ബാക്കി ഭാഗമായിട്ടുള്ള പവർ എന്ന പോർഷൻ പഠിപ്പിച്ച് പൂർത്തിയാക്കുവാനും ഞാൻ ഉപയോഗിച്ചു. ശേഷം ഉണ്ടായിരുന്ന സമയത്ത് കുട്ടികൾ എനിക്കായി പാട്ടുകൾ പാടി. കുട്ടികൾ ഗ്രൂപ്പുകളായും അല്ലാതെയും ധാരാളം പാട്ടുകൾ പാടി തന്നിരുന്നു. ഒരേസമയം തന്നെ സന്തോഷവും ദുഃഖവും തോന്നിയ നിമിഷങ്ങളായിരുന്നു അത്. 8B ക്ലാസിലും എനിക്ക് രണ്ട് പീരിയഡുകൾ ലഭിച്ചിരുന്നു. അവിടെ പെർമിയബിലിറ്റി, സസെപ്റ്റിബൈലിറ്റി, റിട്ടന്റിവിറ്റി തുടങ്ങിയ പാഠഭാഗങ്ങളും വൈദ്യുത കാന്തങ്ങൾ എന്ന് പാഠഭാഗവും പഠിപ്പിക്കുന്ന ഡേറ്റ് എനിക്ക് സാധിച്ചു. അതോടെ എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും ഊർജ്ജതന്ത്രം വിഷയത്തിലെ പാഠങ്ങൾ പൂർണ്ണമായും പഠിപ്പിച്ചു തീർക്കുവാൻ ആയിട്ട് കഴിഞ്ഞു. അന്നുതന്നെ ഒമ്പതിലും എട്ടിലും പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം, മലയാളം മീഡിയം കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം നോട്ട് പിഡിഎഫ് രൂപത്തിൽ തയ്യാറാക്കി അയക്കുവാനും എനിക്ക് സാധിച്ചു.
സ്കൂൾ ഇന്റേൺ ഷിപ്പ് പ്രോഗ്രാമിന്റെ അവസാന ദിവസമായ ശനിയാഴ്ച ഒരു ഉത്സവം തന്നെയായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. ഓരോ ക്ലാസിലെയും കുട്ടികൾ നമുക്ക് ആയിട്ട് ഗംഭീര യാത്രയയപ്പ് ആയിരുന്നു നൽകിയിരുന്നത്. ക്ലാസ് ടീച്ചർമാർ ഉൾപ്പെടെ നമുക്ക് സ്നേഹാദരങ്ങൾ നൽകി. പഠിപ്പിക്കുവാൻ ഇല്ലാതിരുന്നിട്ടുകൂടിയും പത്താം ക്ലാസിലെ കുട്ടികൾ അവരുടെ സെന്റ് ഓഫ് പ്രോഗ്രാമിലേക്ക് അതിഥികളെപ്പോലെ നമ്മളെയും ക്ഷണിച്ചു. ഒടുവിൽ കുട്ടികൾക്കും അധ്യാപകർക്കും മധുരപലഹാരങ്ങൾ നൽകിക്കൊണ്ട് ഞങ്ങൾ സ്കൂളിൽനിന്ന് ഇറങ്ങി....... ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം തന്നെയായിരുന്നു ഇത്. സ്വന്തം അനിയത്തിമാരെ പോലെയും മക്കളെ പോലെയും കണ്ട കുട്ടികളെ ഇനി ഒരിക്കലും കാണാൻ സാധിക്കില്ലല്ലോ എന്ന വിഷമം എന്നെ വല്ലാതെ അലട്ടിയിരുന്നു......
Comments
Post a Comment