REFLECTION OF SIXTH WEEK TEACHING PRACTICE (07/02/2022 - 12/02/2022)

വളരെയധികം തിരക്കുകൾ പിടിച്ച ഒരാഴ്ച ആയിരുന്നു ഇത്. കാരണം അടുത്ത ആഴ്ച മുതൽ സ്കൂളുകൾ വീണ്ടും തുറക്കും എന്നും ഓഫ് ലൈൻ ക്ലാസ്സുകൾ വീണ്ടും ആരംഭിക്കണമെന്നും വാർത്തകൾ വന്നിരുന്നു. ഓൺലൈൻ ആയിട്ട് കുറഞ്ഞത് 10 ലൈസ്സൺ പ്ലാനുകൾ എങ്കിലും പൂർത്തിയാക്കേണ്ടതുണ്ട് എന്നുള്ളതിനാൽ ക്ലാസുകൾക്ക് വേണ്ടി നമ്മൾ മത്സരിച്ച് ഓടിയിരുന്ന ഒരാഴ്ച ആയിരുന്നു ഇത്. വെറും 2 ലെസ്സൺ പ്ലാനുകൾ മാത്രമായിരുന്നു എനിക്ക് ഓൺലൈൻ ക്ലാസിൽ അന്നേവരെ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നത്. ഒരേ ക്ലാസുകളിൽ തന്നെയുള്ള രണ്ട് ബാച്ചുകളയും ഒരുമിച്ച് ഒരുമിച്ച് എത്തിക്കുക എന്നുള്ളതിനാൽ കഴിഞ്ഞ രണ്ട് ആഴ്ചകൾ കൊണ്ട് പുതിയ രണ്ട് ദിവസം പ്ലാനുകൾ മാത്രമേ എനിക്ക് പൂർത്തിയാക്കുവാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ 2 ബാച്ചുകളെയും ഒരുമിച്ച് എത്തിച്ചു എന്നുള്ളതിനാൽ ഈ ആഴ്ച ലെസ്സൺ  പ്ലാനുകൾ മാക്സിമം എടുക്കാമെന്ന് ഞാൻ തീരുമാനിച്ചിരുന്നു.
 എട്ടാം ക്ലാസിനു ഒമ്പതാം ക്ലാസിനെ അപേക്ഷിച്ച് കൂടുതൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കേണ്ടത് ഉള്ളതിനാൽ എന്റെ ശ്രദ്ധ കൂടുതലും എട്ടാം ക്ലാസിലേക്ക് ആയിരുന്നു. ആയതിനാൽ തന്നെ തിങ്കളാഴ്ച ഞാൻ 8B യ്ക്ക് ആയിരുന്നു ക്ലാസ് എടുത്തിരുന്നത്. 6:45 pm മുതൽ 7:30 pm വരെ നീണ്ടു നിന്നിരുന്ന ക്ലാസ്സിൽ ഞാൻ ഗോളിയ ദർപ്പണങ്ങളുടെ ആവർധനത്തെക്കുറിച്ചും കോൺകേവ് ദർപ്പണങ്ങളുടെയും കോൺവെക്സ് ദർപ്പണങ്ങളുടെയും ഉപയോഗങ്ങളെക്കുറിച്ചും  ആയിരുന്നു ക്ലാസ് എടുത്തിരുന്നത്. സ്ലൈഡ് പ്രദർശനവും കണക്കുകളും ഉൾപ്പെടുത്തിയിരുന്ന ക്ലാസ്സ് ആയിരുന്നു അത്. കുട്ടികളുടെ മുന്നറിവുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുവാൻ എനിക്ക് സാധിച്ചിരുന്നു. കൂടാതെ പ്രകാശ പ്രതിപതനം ഗോളീയ ദർപ്പണങ്ങളിൽ ഇന്ന് പാഠഭാഗം പഠിപ്പിച്ചു തീർത്ത് അതിന്റെ മുഴുവൻ നോട്ടും pdf രൂപത്തിൽ നൽകുവാനും എനിക്ക് കഴിഞ്ഞു.

 ചൊവ്വാഴ്ച എനിക്ക് രണ്ട് പീരിയഡുകൾ ആയിരുന്നു ലഭിച്ചിരുന്നത്. വൈകുന്നേരം 7 മണി തൊട്ട് 7:45 മണി വരെ 9C യ്ക്കും 8 മണി തൊട്ട് 8:45 മണി വരെ 9A യ്ക്കും ആയിരുന്നു ഞാൻ ക്ലാസ് എടുത്തിരുന്നത്. 9A യ്ക്ക് ഞാൻ നേരത്തെ എടുത്തിരുന്ന ലെസ്സൺപ്ലാൻ തന്നെയായിരുന്നു പഠിപ്പിച്ചത്. അതേ സമയം 9C യ്ക്ക് പുതിയ ലെസൻ പ്ലാൻ ആയിരുന്നു ഞാൻ എടുത്തത്. പുതിയതും ഏറ്റവും അവസാനത്തേതുമായ പാഠമായ തരംഗചലനം എന്ന പാഠം ആയിരുന്നു ഞാൻ ക്ലാസ് എടുത്തിരുന്നത്. നിത്യജീവിതത്തിലെ വ്യത്യസ്തവും രസകരവുമായിട്ടുള്ള സന്ദർഭങ്ങളിലൂടെയും വീഡിയോ പ്രദർശനത്തിലൂടെയും തരംഗ ചലനം എന്ന ആശയത്തെ പറ്റിയിട്ടുള്ള ധാരണ കുട്ടികളിൽ രൂപപ്പെടുത്തുവാൻ എനിക്ക് സാധിച്ചു. വൈദ്യുതിയെ കുറിച്ചുള്ള പാഠഭാഗം ആയ ധാരാവൈദ്യുതി എന്ന പാഠഭാഗത്തെ അപേക്ഷിച്ച് കുട്ടികൾക്ക് കുറച്ചുകൂടി ഇഷ്ടപ്പെട്ട ഒരു പാഠമാണ്  തരംഗചലനം എന്ന് കുട്ടികളുടെ മറുപടികളിലൂടെയും മറ്റും എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചു.

 ബുധനാഴ്ച, എനിക്ക് വളരെ ഏറെ സന്തോഷകരം ആയിട്ടുള്ള ഒരു ദിവസം ആയിരുന്നു. എട്ടാംക്ലാസിൽ കുട്ടികൾക്കെല്ലാം ഇഷ്ടപ്പെടുന്ന ശബ്ദമെന്ന പുതിയ അധ്യായം ആയിരുന്നു ഞാൻ അന്ന് എടുത്തിരുന്നത്. 7 മണി തൊട്ട് 7:45 മണി വരെ  ക്ലാസ്സ്‌ ഉണ്ടായിരുന്നു. വളരെ രസകരവും വ്യത്യസ്തവും ആയിട്ടുള്ള ആയിട്ടുള്ള ഉദാഹരണങ്ങളിലൂടെയും വീഡിയോ, ശബ്ദ ശകലങ്ങൾ, സ്ലൈഡുകൾ തുടങ്ങിയവയുടെ പ്രദർശനത്തിലൂടെ യും ക്ലാസ് മനോഹരമാക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. ക്ലാസിൽ കുട്ടികളുടെ ഊർജ്ജസ്വലമായ പ്രതികരണങ്ങളും ഉണ്ടായിരുന്നു. കുട്ടികളുടെ പെട്ടെന്ന് പെട്ടെന്നുള്ള മറുപടികളും ക്ലാസ് കേൾക്കുന്നതിന് ആയിട്ടുള്ള താൽപര്യവും എനിക്ക് വളരെയധികം സന്തോഷം നൽകിയിരുന്നു. ഞാൻ ഏറ്റവും കൂടുതൽ ടെക്നോളജി ഉപയോഗിച്ചിരുന്ന ഒരു ക്ലാസ് ആയിരുന്നു അത്. വിവിധ ശബ്ദ സ്രോതസ്സുകളുടെ ശബ്ദ ശകലങ്ങൾ കേൾപ്പിച്ചു കൊണ്ട് കുട്ടികളോട് അതിനെ തിരിച്ചറിയുവാൻ ഞാൻ പറഞ്ഞിരുന്നു. അതിൽനിന്നും ശബ്ദ സ്രോതസ്സുകളെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കുവാൻ  എനിക്ക് കഴിഞ്ഞു.
 വ്യാഴാഴ്ചയും എനിക്ക് സന്തോഷിക്കാൻ ധാരാളം കാര്യങ്ങൾ ഉണ്ടായിരുന്ന ഒരു ദിവസം ആയിരുന്നു. ഓൺലൈൻ ആയിട്ടുള്ള ക്ലാസ്  നിരീക്ഷിക്കാൻ ടീച്ചർ  വരുമെന്ന് ഉള്ളതിനാൽ ചെറിയൊരു പേടിയിൽ ആയിരുന്നു രാവിലെ മുഴുവനും തള്ളിനീക്കിയിരുന്നത്. 7 മണി മുതൽ 7:45 മണിവരെയായിരുന്നു ഞാൻ ക്ലാസ് പറഞ്ഞിരുന്നത്. കൃത്യം ഏഴുമണിക്ക് മുന്നേതന്നെ ടീച്ചർ എന്റെ ക്ലാസ്സിൽ കയറുകയും ക്ലാസ് നിരീക്ഷിക്കുകയും ചെയ്തിരുന്നു. 9A ആയിരുന്നു ഞാൻ ക്ലാസ്സെടുക്കാൻ ആയിട്ട് തീരുമാനിച്ചിരുന്നത്. കുട്ടികൾ എല്ലാം തന്നെ വളരെ നേരത്തെ ക്ലാസ്സിൽ കയറിയിരുന്നു. തരംഗചലനം എന്ന പാഠത്തിന്റെ ആദ്യ ഭാഗമായിരുന്നു ഞാൻ ക്ലാസ് എടുത്തിരുന്നത്. 2 വീഡിയോകൾ ഞാൻ ക്ലാസിൽ ഉൾപ്പെടുത്തിയിരുന്നു. നിത്യ ജീവിതത്തിലെ തന്നെ വളരെ രസകരവും വ്യത്യസ്തമാർന്ന സന്ദർഭങ്ങളിലൂടെ ഞാൻ പാഠഭാഗത്തിലേക്ക് പ്രവേശിച്ചു. കുട്ടികളുടെ നിറസാന്നിധ്യം ക്ലാസ്സിൽ ഉണ്ടായിരുന്നു. ക്ലാസ് കഴിഞ്ഞതിനുശേഷം ടീച്ചർ എന്റെ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു എന്ന് പറയുകയും ചെയ്തിരുന്നു. ടീച്ചർ ധാരാളം നല്ല നല്ല അഭിപ്രായങ്ങൾ എന്റെ ക്ലാസിനെ കുറിച്ച് പറയുകയും ചെയ്തിരുന്നു.
 വെള്ളിയാഴ്ച വളരെയധികം തിരക്ക് പിടിച്ച ഒരു ദിവസം ആയിരുന്നു. രാവിലെ സ്കൂളിലും അതിനുശേഷം കോളേജിലും എനിക്ക് പോകേണ്ടതായി വന്നു. ശേഷം 7 മണി തൊട്ട് 7:45 മണി  വരെ 8B യ്ക്കും 8 മണി മുതൽ 8:45 മണി വരെ 9A യ്ക്കും ഞാൻ ക്ലാസ് എടുക്കുകയും ചെയ്തിരുന്നു. സിമ്പിൾ പെൻഡുലം എന്ന ഉപകരണത്തിലൂടെ സ്വാഭാവിക ആവൃത്തി എന്ന ആശയത്തെ കുറിച്ചുള്ള ധാരണ എട്ടാം ക്ലാസിനും  അനുപ്രസ്ഥ തരംഗങ്ങളെക്കുറിച്ചും അവയുടെ സവിശേഷതകളെക്കുറിച്ചും ഒമ്പതാം ക്ലാസിനും ഞാൻ ക്ലാസെടുത്തു. സിമ്പിൾ പെൻഡുലം ഉപയോഗിച്ചുള്ള പരീക്ഷണവും അനുപ്രസ്ഥ തരംഗങ്ങളെ കാണിക്കുന്ന വീഡിയോ ദൃശ്യങ്ങളും അന്നത്തെ ക്ലാസ്സുകളുടെ പ്രത്യേകതയായിരുന്നു.
 ശനിയാഴ്ച എനിക്ക് ഒൻപതാം ക്ലാസിൽ മാത്രമേ ക്ലാസെടുക്കാൻ ലഭിച്ചിരുന്നുള്ളൂ. അനുപ്രസ്ഥ തരംഗങ്ങളുടെ കൂടുതൽ സവിശേഷതകളും അതിനോടനുബന്ധിച്ച ചോദ്യോത്തരങ്ങളും ആയിരുന്നു ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നത്. സ്ലൈഡ് പ്രദർശനത്തിലൂടെ  ആയിരുന്നു ക്ലാസ് നടന്നിരുന്നത്. ബോർഡിൽ വരച്ച് പഠിപ്പിക്കേണ്ട കാര്യം ആയതുകൊണ്ടുതന്നെ ഓൺലൈൻ ക്ലാസുകളിലൂടെ എത്രത്തോളം വിജയകരമായി പാഠഭാഗം പഠിപ്പിക്കുവാൻ കഴിയുമെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ഞാൻ പ്രതീക്ഷിച്ചതിലും വിപരീതമായി കുട്ടികൾ കാര്യങ്ങൾ വളരെ വേഗം മനസ്സിലാക്കി എടുത്തു. എട്ടാംക്ലാസിൽ കൂടുതൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കേണ്ടതായിട്ടുള്ളതുകൊണ്ട് കുട്ടികളുടെ പൂർണ്ണ സമ്മതത്തോടുകൂടി ഞാൻ ഞായറാഴ്ചയും എട്ടാം ക്ലാസ്സിന് 7 മണി മുതൽ ക്ലാസ് വെച്ചു. അതോടുകൂടി എനിക്ക് ഈ ആഴ്ച ആകെ 10 ലെസ്സൺ പ്ലാനുകൾ കൂടി പൂർത്തിയാക്കുവാൻ സാധിച്ചു.

Comments

Popular posts from this blog

TEACHING PRACTICE SECOND PHASE - LAST WEEK ( 15/08/2022 - 19/08/2022 )

TEACHING PRACTICE SECOND PHASE - FOURTH WEEK ( 25/07/2022 - 29/07/2022)