REFLECTION OF FOURTH WEEK TEACHING PRACTICE (24/01/2022 - 29/01/2022)
ചൊവ്വാഴ്ച 9c ക്ലാസിനു തന്നെ വീണ്ടും 7 മണി തൊട്ട് 7: 45 pm വരെ ഞാൻ ഓൺലൈൻ ക്ലാസ് എടുത്തിരുന്നു. വീഡിയോ പ്രദർശന തോട് കൂടിയുള്ള ക്ലാസ് ആയിരുന്നു അത്. അടുത്ത ദിവസം 8B യിൽ 7 മണി തൊട്ട് 7:45 pm വരെ ഓൺലൈൻ ആയിട്ട് ഞാൻ ക്ലാസ് എടുത്തിരുന്നു. ഗോളിയ ദർപ്പണങ്ങളുടെ പ്രതിബിംബ രൂപീകരണം പവർ പോയിന്റ് പ്രദർശനത്തിലൂടെയും വീഡിയോ പ്രദർശനത്തിലൂടെയും എനിക്ക് എടുക്കാൻ കഴിഞ്ഞു. പക്ഷേ കുട്ടികളുടെ പ്രതികരണങ്ങൾ വളരെ കുറവായിരുന്നു.
വ്യാഴാഴ്ച 9A ക്ലാസ്സിൽ ഏഴുമണിക്ക് തന്നെ എനിക്ക് ഓൺലൈൻ ക്ലാസ്സ് എടുക്കാൻ സാധിച്ചു. ഓൺലൈൻ ക്ലാസുകൾ ആയിരുന്നിട്ടുകൂടിയും കുട്ടികളെല്ലാവരും കൊടുക്കുന്ന ഫോളോ അപ്പ് ആക്ടിവിറ്റികൾ വളരെ കൃത്യമായി ചെയ്തു വാട്സാപ്പിലൂടെ അയക്കുന്നുണ്ടായിരുന്നു.
വെള്ളിയാഴ്ച 8B ക്ലാസ്സിന് ആയിരുന്നു ഞാൻ ഓൺലൈൻ ക്ലാസ് വെച്ചിരുന്നത് എന്നാൽ അസഹനീയമായ പനിയും തലവേദനയും കാരണം എനിക്ക് ക്ലാസ് എടുക്കാനായി സാധിച്ചിരുന്നില്ല. ശനിയാഴ്ച സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് അവയർനസ് ക്ലാസ് 7 മണിക്ക് വെച്ചിട്ടു ഉള്ളതിനാലും പനിയും തലവേദനയും ഉള്ളതിനാലും മറ്റു ക്ലാസുകൾ ഒന്നും ഞാൻ വെച്ചില്ല. ഓൺലൈൻ അവയർനസ് ക്ലാസ്സ് ഓഫ്‌ലൈൻ ആയി എടുത്തതിന്റെ അത്ര സംതൃപ്തി എനിക്ക് ലഭിച്ചിരുന്നില്ല. എന്നിരുന്നാലും 7 മണിക്ക് തുടങ്ങിയ പ്രോഗ്രാം 8:20pm ന് തീർത്തുകൊടുക്കുവാൻ നമുക്ക് സാധിച്ചു.


Comments
Post a Comment