REFLECTION OF THIRD WEEK TEACHING PRACTICE (17/01/2022 - 22/01/2022)

സ്കൂൾ ഇന്റേൺഷിപ്പ് പ്രോഗ്രാമുമായി ബന്ധപ്പെട്ട  ധാരാളം ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനായുള്ള ഒരാഴ്ച ആയിരുന്നു ഇത്. കാരണം ഈ വരുന്ന വ്യാഴാഴ്ച വരെ സ്കൂളുകളിൽ ഓഫ് ലൈനായി ക്ലാസുകൾ ഉള്ളൂ എന്ന വാർത്ത വളരെ പെട്ടെന്നായിരുന്നു നമുക്കിടയിലേക്ക് എത്തിയത്. 10 ലെസ്സൺ പ്ലാൻ ഓഫ് ലൈനായി പൂർത്തിയാക്കണം, ബി എഡ് കരിക്കുലത്തിൽ പറയുന്ന സ്കൂൾ ബേസ്ഡ് ആക്ടിവിറ്റി പൂർത്തിയാക്കണം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങൾ ഈയാഴ്ച ചെയ്തുതീർക്കേണ്ട തായിട്ടുണ്ട് ആയിരുന്നു.
 ആദ്യദിനം 17/01/2022, സ്കൂളിലെ 8 അധ്യാപക വിദ്യാർത്ഥികളിൽ നാല് പേർക്കും  CTET എക്സാം ആയിരുന്നതുകൊണ്ട് ധാരാളം പീരിയഡുകൾ ഒഴിവുവന്ന  ദിവസമായിരുന്നു അത്. ആയതിനാൽ തന്നെ ആ ഒഴിവുകൾ നികത്തുന്നതിനായി എനിക്കും പുതിയ ക്ലാസുകളിൽ കയറേണ്ടതായി വന്നു. കോവിഡ് ഡ്യൂട്ടി ചെയ്യുന്നതിനായി അതിരാവിലെ തന്നെ ഞാൻ സ്കൂളിൽ എത്തിയിരുന്നു. ഞാൻ പഠിപ്പിക്കാൻ ഇല്ലാത്ത ക്ലാസ്  ആയിരുന്നിട്ടുകൂടി 8 മലയാളം മീഡിയം ക്ലാസിൽ എനിക്ക് പഠിപ്പിക്കാൻ അവസരം ലഭിച്ചു. ആ ക്ലാസിൽ കുട്ടികളുമായി നല്ലൊരു ബന്ധം സ്ഥാപിക്കാൻ അതിലൂടെ എനിക്ക് കഴിഞ്ഞു. കുട്ടികളുടെ ഫിസിക്സ് നോട്ട് ബുക്കും അവരുടെ ഡ്രോയിങ് ബുക്കും ഞാൻ നിരീക്ഷിച്ചു. കുട്ടികൾ വരച്ച ചിത്രങ്ങൾ കണ്ടപ്പോൾ എന്നിൽ  വളരെയധികം സന്തോഷവും ധാരാളം ഓർമ്മകളും ഉണ്ടായി. കുട്ടികളുടെ പല ക്രാഫ്റ്റ് വർക്കുകളും പ്രദർശിപ്പിച്ചിട്ടുള്ള ഒരു ക്ലാസ്സ്  ആയിരുന്നു അത്. കുട്ടികളുടെ വ്യത്യസ്തം ആയിട്ടുള്ള ക്രാഫ്റ്റ് വർക്കുകൾ കണ്ടപ്പോൾ അതിശയവും ആക്ടിവിറ്റി കാർഡുകൾ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ഐഡിയകളും എന്നിൽ ഉണ്ടായി. ശേഷം അന്നുതന്നെ ഒമ്പതാംക്ലാസിൽ അവർക്ക് പഠിക്കാൻ ഉള്ളതിൽ വെച്ച്  ഏറ്റവും പ്രധാനപ്പെട്ട പാഠഭാഗം ആയ ഓം നിയമം എന്ന ഭാഗം കുട്ടികൾക്ക് ക്ലാസ് എടുത്തു കൊടുക്കുകയും ചെയ്തു. നർമ്മം തുളുമ്പുന്ന വീഡിയോ ദൃശ്യങ്ങളിലൂടെയും വ്യത്യസ്തമായ തയ്യാറാക്കിയ ആക്ടിവിറ്റി കാർഡുകളിലൂടെയും കുട്ടികളിൽ  ഓം നിയമം എന്ന പാഠഭാഗത്തെ കുറിച്ചുള്ള വ്യക്തമായ ധാരണ ഉണ്ടാക്കുവാൻ എനിക്ക് സാധിച്ചു എന്ന്  എനിക്ക് റിവ്യൂ സെക്ഷനിലൂടെ  മനസ്സിലാക്കാൻ കഴിഞ്ഞു.
18/01/2022  ചൊവ്വാഴ്ച കോളേജിൽ നിന്നും എന്റെ ഓപ്ഷണൽ ടീച്ചർ ക്ലാസ് നിരീക്ഷിക്കാനായി എത്തുമെന്ന ചെറിയ സൂചനയോടെ കൂടിയാണ് ഞാൻ സ്കൂളിലേക്ക് പോയത്. ടീച്ചർ നമുക്ക് മുമ്പേ സ്കൂളിൽ എത്തിയിരുന്നു. ഞാൻ ടീച്ചറിനെ നമ്മുടെ പ്രധാന അധ്യാപികയെയും മെന്റർ ടീച്ചറെയും പരിചയപ്പെടുത്തി കൊടുത്തു. അന്ന് അവസാനത്തെ പിരീയഡ് ആയിരുന്നു ടീച്ചർ എന്റെ ക്ലാസ് നിരീക്ഷിക്കുന്നതിനായി എത്തിയിരുന്നത്. വൈദ്യുത പ്രവാഹ തീവ്രത എന്ന പാഠഭാഗം അമ്മീറ്ററും വീഡിയോ ദൃശ്യങ്ങളും ചാർട്ടുകളും ഉൾപ്പെടുത്തിക്കൊണ്ട് ഞാൻ പഠിപ്പിച്ചു. വ്യത്യസ്തമായ ഒരു ആക്ടിവിറ്റി കാർഡും ഞാൻ ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നു. ക്ലാസ് കണ്ടതിനുശേഷം ടീച്ചർ വളരെ സന്തോഷത്തോടുകൂടി തന്നെ എന്നെ സമീപിക്കുകയും ക്ലാസ് വളരെ മനോഹരമായിരുന്നു എന്ന് പറയുകയും ചെയ്തു. അമ്മീറ്ററിനെ  പരിചയപ്പെടുത്തുന്നതിനായി ഉപയോഗിച്ച നിർദ്ദേശങ്ങൾ വളരെ മനോഹരമായിരുന്നു എന്നും  ടീച്ചർ എന്നോട് പറഞ്ഞു. ടീച്ചറെ പറഞ്ഞു വിട്ടതിനുശേഷം ബുധനാഴ്ച നടത്താനിരുന്ന സ്കൂൾ ബേസ്ഡ് ആക്ടിവിറ്റിക്ക് വേണ്ടിയുള്ള  ക്ലാസ് റൂമും മറ്റു  സജ്ജീകരണങ്ങളും ഞങ്ങൾ റെഡിയാക്കി.
19/01/2022 ബുധനാഴ്ച, വളരെ നിരാശയോടെ കൂടിയാണ് ഞാൻ സ്കൂളിലേക്ക് പോയത്. കാരണം കോവിഡ് പശ്ചാത്തലത്തിൽ സ്കൂൾ ബേയ്സ്ഡ് ആക്ടിവിറ്റി ഓഫ് ലൈൻ ആയി നടത്തുവാൻ സാധിക്കില്ല എന്ന് പ്രധാന അധ്യാപിക തലേന്ന് രാത്രി ഫോൺ ചെയ്ത് പറഞ്ഞിരുന്നു. എന്നാൽ സ്കൂളിൽ ചെന്നപ്പോൾ ഏതെങ്കിലും ഒരു ക്ലാസിന് ഇന്ന്  വേണമെങ്കിൽ ഓഫ് ലൈനായി ക്ലാസ് എടുത്തുകൊള്ളാൻ അധ്യാപിക പറയുകയുണ്ടായി. എന്നാൽ നമ്മളാരും ഒട്ടും തയ്യാറെടുപ്പുകൾ നടത്തിയിരുന്നില്ല . എന്നിട്ടും സ്കൂളിൽ ഫ്രീ ടൈം കിട്ടിയപ്പോൾ ഞങ്ങൾ മാക്സിമം തയ്യാറെടുക്കുകയും കുട്ടികൾക്ക് 1:30 pm മുതൽ 3 pm വരെ ബോധവൽക്കരണ ക്ലാസ് എടുക്കുകയും ചെയ്തു. പ്രധാന അധ്യാപിക ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിൽ  എസ്എസ്എൽസി എക്സാം പേടിയെ  കുറിച്ചിട്ടുള്ള ക്ലാസ് മിഥുനും , സൈബർ ക്രൈമിനെ കുറിച്ചുള്ള ക്ലാസ് മേഘയും, മൊബൈൽ ഫോണിന്റെ അനിയന്ത്രിതമായ ഉപയോഗത്തെ പറ്റിയുള്ള ക്ലാസ് ഞാനും എടുക്കുകയുണ്ടായി. കൂടുതൽ തമാശകളും നിത്യജീവിതത്തിൽ നിന്നുള്ള സന്ദർഭങ്ങളും ക്ലാസ്സിൽ  ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ എനിക്ക് കുട്ടികളിൽ നിന്നും കൂടുതൽ കയ്യടി നേടുവാനായി. കുട്ടികൾ ക്ലാസിനുശേഷം എന്നോട് വന്നു കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു. വളരെയധികം അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അവ.





അതേ ദിവസം തന്നെ ഒമ്പതാം ക്ലാസിൽ പ്രതിരോധകങ്ങളെ കുറിച്ചുള്ള പാഠഭാഗം പഠിപ്പിക്കുവാനും സാധിച്ചു.
20/01/2022 വ്യാഴാഴ്ച, ഓഫ് ലൈൻ ആയി  ക്ലാസ്സെടുക്കാൻ കഴിയുന്ന അവസാന ദിവസം ആയിരുന്നു ഇത്. ഓഫ് ലൈൻ ആയി കുറഞ്ഞത് 10 ലെസ്സൺ പ്ലാൻ എങ്കിലും പൂർത്തിയാക്കണമെന്ന് കോളേജിൽ നിന്നും നിർദേശമുണ്ടായിരുന്നു. അതേത്തുടർന്ന് സ്കൂളിലെ മറ്റ് അധ്യാപകരും ആയിട്ട് സംസാരിച്ച് അവരുടെ പീരിയഡുകൾ കൂടി നമ്മൾ ഏറ്റുവാങ്ങി. എട്ടാംക്ലാസിൽ രണ്ട് പീരിയഡും ഒമ്പതാം ക്ലാസ്സിൽ ഒരു പീരിയഡും എനിക്ക് ലഭിച്ചു. വ്യത്യസ്തങ്ങളായ ആക്ടിവിറ്റി ചാർട്ടുകളിലൂടെയും വീഡിയോ ദൃശ്യങ്ങളിലൂടെയും എനിക്ക് കുട്ടികളെ പാഠഭാഗങ്ങൾ മനസ്സിലാക്കിപ്പിക്കുവാൻ കഴിഞ്ഞു. ശേഷം ഓൺ ലൈൻ ക്ലാസിനെ കുറിച്ചുള്ള വിവരങ്ങൾ പ്രധാന അധ്യാപികയോട് ചോദിച്ചതിനു ശേഷം ഞങ്ങൾ സ്കൂളിൽ നിന്നിറങ്ങി.
 വെള്ളിയാഴ്ച ഓൺലൈൻ ക്ലാസ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങൾ സ്കൂളിലേക്ക് പോയിരുന്നു. ക്ലാസ് ടീച്ചർമാരെ കണ്ട് ഫോൺ നമ്പർ കൈമാറി വീട്ടിലേക്ക് തിരിക്കുകയും ചെയ്തു. ശനിയാഴ്ച സ്കൂളിൽ വരണമെന്നില്ല എന്ന് നിർദ്ദേശം ലഭിക്കുകയും   ചെയ്തു. തിങ്കളാഴ്ച മുതൽ ഓൺലൈൻ ക്ലാസ്  ആരംഭിക്കുന്നതിനുള്ള അനുമതിയും ലഭിച്ചു.

Comments

Popular posts from this blog

TEACHING PRACTICE SECOND PHASE - LAST WEEK ( 15/08/2022 - 19/08/2022 )

TEACHING PRACTICE SECOND PHASE - FOURTH WEEK ( 25/07/2022 - 29/07/2022)