REFLECTION OF SECOND WEEK TEACHING PRACTICE (10/01/2022 - 15/01/2022)
വളരെസന്തോഷകരവും തിരക്കേറിയതുമായ ഒരാഴ്ച ആയിരുന്നു ഇത്. ഈ ആഴ്ചയും എല്ലാദിവസവും പതിവുപോലെ ഞാൻ കൃത്യം 9:15 ന് തന്നെ സ്കൂളിൽ എത്തിയിരുന്നു. അതിൽ ഒന്നാം ദിവസമായിട്ടുള്ള തിങ്കളാഴ്ച എനിക്ക് ടൈംടേബിൾ പ്രകാരം ഉണ്ടായിരുന്നത് ഒരേ ഒരു പീരീഡ് ആയിരുന്നു. 9 മലയാളം മീഡിയം ആയിരുന്നു എനിക്ക് കിട്ടിയിരുന്ന ക്ലാസ്. സാധാരണ രീതിയിൽ നിന്ന് വ്യത്യസ്തമായി സെല്ലുകളുടെ സംയോജനം എന്ന് പറയുന്ന ഭാഗം കുട്ടികളുടെ സീറ്റിംഗ് ക്രമീകരണം ഉപയോഗിച്ചുകൊണ്ട് പഠിപ്പിക്കുവാൻ എനിക്ക് സാധിച്ചു. ഇങ്ങനെ പഠിപ്പിച്ച് അതിലൂടെ കുട്ടികൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ മനസ്സിലാക്കിപ്പിക്കുവാൻ എനിക്ക് കഴിഞ്ഞു. തുടർന്ന് അടുത്ത പീരിയഡ് ഐശ്വര്യയുടെ ക്ലാസ് നിരീക്ഷിക്കുന്നതിനായി ഞാൻ പോയിരുന്നു. എന്നാൽ തൊട്ടടുത്ത ക്ലാസിൽ നിന്ന് ബഹളം കേട്ടതിനാൽ അവിടെ ഇപ്പോൾ ഫ്രീ പീരിയഡ് ആണ് എന്ന് എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചു. തുടർന്ന് സ്കൂൾ പ്രധാന അധ്യാപികയുടെ അനുവാദത്തോടുകൂടി ഞാൻ ആ ക്ലാസിലേക്കു പഠിപ്പിക്കുന്നതിനായി പോയി. എന്നാൽ വളരെ ചുരുങ്ങിയ സമയം മാത്രമേ അവശേഷിക്കുന്ന ഉണ്ടായിരുന്നുള്ളൂ. ആ ക്ലാസിൽ എന്റെ ആദ്യത്തെ ക്ലാസ് ആയതുകൊണ്ട് ഞാൻ ആ സമയം കുട്ടികളെ പരിചയപ്പെടുന്നതിനും പാഠഭാഗത്തിന്റെ അടിസ്ഥാന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും വേണ്ടി ഉപയോഗിച്ചു.
രണ്ടാം ദിവസമായിട്ടുള്ള ചൊവ്വാഴ്ച പഠിപ്പുമുടക്ക് വിദ്യാഭ്യാസ ബന്ദ് തുടങ്ങിയ വാർത്തകളും കേട്ടുകൊണ്ടാണ് ഞാൻ സ്കൂളിലേക്ക് പോയത്. അതേദിവസം തന്നെ എന്റെ സഹപാഠിയുടെ ബർത്ത് ഡേ ആയതിനാൽ സ്കൂളിനടുത്ത് തന്നെയുള്ള അമ്പലത്തിൽ കയറിയിട്ട് ആയിരുന്നു ഞാൻ സ്കൂളിലേക്ക് പോയത്. എനിക്ക് അന്നു ഒരു പീരീഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ എന്റെ മെന്റർ ടീച്ചർ എനിക്ക് ആദ്യത്തെ പീരീഡ് ഒരു ക്ലാസ് നൽകി. അവിടെ അറ്റൻഡൻസ് എടുത്തു കൊണ്ടിരിക്കുന്ന സമയം സ്കൂൾ പരിസരത്ത് സമരം എത്തുകയും സ്കൂൾ വിടുകയും ചെയ്തു.
ശേഷം ഞാൻ മെന്റർ ടീച്ചറെ കാണുകയും ടീച്ചറിന് അനുവാദത്തോടെ സയൻസ് ലാബ് നിരീക്ഷിച്ചു. തുടർന്ന് എന്റെ മെന്റർ ടീച്ചർ ഭാവിയിലേക്ക് വേണ്ടിയിട്ടുള്ള കുറച്ച് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ക്ലാസിൽ ഇതുവരെ എടുത്ത് പാഠഭാഗങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. തുടർന്ന് നമ്മളും അധ്യാപികയുടെ നിർദ്ദേശത്താൽ സ്കൂളിൽ നിന്ന് ഇറങ്ങി.
മൂന്നാം ദിവസം ഞാൻ ആദ്യമായി സ്കൂൾ ലാബിൽ നിന്നുള്ള അമ്മീറ്റർ, വോൾട്ട് മീറ്റർ എന്നിവ ഉപയോഗിച്ച് കുട്ടികളെ പഠിപ്പിച്ചു.
ഇന്ന് ആദ്യമായിട്ട് എന്റെ ക്ലാസ് നിരീക്ഷിക്കുന്നതിന് വേണ്ടിയിട്ട് എന്റെ സഹപാഠികളായ ഐശ്വര്യ, മേഘ, ധന്യ, സുബി എന്നിവർ എന്റെ ക്ലാസ്സിൽ വന്നിരുന്നു. ഒരു ചെറിയ പേടി മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും അത് ഗൗനിക്കാതെ ക്ലാസ് എടുക്കുവാൻ എനിക്ക് കഴിഞ്ഞു.
എന്റെ ക്ലാസിനെ കുറിച്ചുള്ള അവരുടെ നല്ല അഭിപ്രായങ്ങൾ എന്നിൽ വളരെയധികം സന്തോഷം ഉണ്ടാക്കി. തുടർന്ന് അന്ന് ഉച്ചയ്ക്ക് ശേഷം സ്കൂളിൽ അക്ഷരമുറ്റം ക്വിസ് മത്സരം ഉണ്ടായിരുന്നു. അതിനായിട്ട് നമ്മുടെ പൂർണ്ണ പിന്തുണന വേണമെന്ന് അധ്യാപകർ അറിയിക്കുകയും സ്കൂളിൽ നിന്നുള്ള ഉച്ചഭക്ഷണം നമുക്ക് നൽകുകയും ചെയ്തു. ധാരാളം ഓർമ്മകൾ സമ്മാനിക്കുന്ന നിമിഷങ്ങളായിരുന്നു അത്. തുടർന്ന് അക്ഷരമുറ്റം ക്വിസ് മത്സരം നടത്തുന്നതിനായി അധ്യാപകർക്ക് പൂർണ്ണ പിന്തുണന നൽകുകയും ചെയ്തു.
നാലാം ദിവസം എനിക്ക് എട്ടാംക്ലാസ് ലഭിച്ചിരുന്നു. അവിടെ ഞാനുണ്ടാക്കിയ ടീച്ചിങ് എയ്ഡ് ഉപയോഗിച്ച് എനിക്ക് ക്ലാസ്സ് എടുക്കുന്നതിന് ആയിട്ടുള്ള ഒരു അവസരം ലഭിച്ചു. കുറച്ച് അധികം സമയം ചിലവഴിച്ചു കൊണ്ട് ഉണ്ടാക്കിയ ടീച്ചിങ് എയ്ഡ് ആയതുകൊണ്ടും കുട്ടികൾക്ക് വളരെ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് കൊണ്ടും എനിക്ക് ഏറെ സംതൃപ്തി ലഭിച്ച ക്ലാസ് ആയിരുന്നു അത്. അന്ന് സ്കൂൾ ടൈം കഴിഞ്ഞതിനുശേഷം ബിഎഡ് കരിക്കുലവും ആയി ബന്ധപ്പെട്ട സ്കൂൾ ബേസ്ഡ് ആക്ടിവിറ്റി ആയിട്ടുള്ള ബോധവൽക്കരണ ക്ലാസിനെ പറ്റിയുള്ള ചർച്ച നടത്തുകയും ചെയ്തു.
വെള്ളിയാഴ്ച ദിവസം മകരപ്പൊങ്കലിന്റെ അവധി ആയിരുന്നു. ശനിയാഴ്ച എന്നത്തെയും പോലെ സ്കൂളിൽ എത്തുകയും കോവിഡ് ഡ്യൂട്ടി ചെയ്യുകയും ചെയ്തു കൊണ്ടിരുന്നപ്പോൾ, വളരെ പെട്ടെന്ന് തന്നെ കോളേജ് അധ്യാപികയായ സംഗീത ടീച്ചർ ക്ലാസ് നിരീക്ഷിക്കുന്നതിനായി നമ്മുടെ സ്കൂളിലേക്ക് വന്നത് എന്നിൽ ചെറിയൊരു പേടി ഉളവാക്കിയിരുന്നു. എന്നാലും സ്കൂളിലെ ഗ്രൂപ്പിന്റെ ലീഡർ ആയിരുന്ന ഞാൻ ടീച്ചറെ സ്കൂളിലെ പ്രധാന അധ്യാപിക യെയും എന്റെ മെന്റർ ടീച്ചറെയും പരിചയപ്പെടുത്തുന്നതിനും ക്ലാസ് നിരീക്ഷിക്കുന്നതിനായി ഓരോ അധ്യാപക വിദ്യാർഥികളുടെയും ക്ലാസിൽ ടീച്ചറെ കൊണ്ടുപോവുകയും ചെയ്തു. ഏറ്റവും അവസാനത്തെ പീരീഡ് എന്റെ ക്ലാസ് നിരീക്ഷിക്കുന്നതിനും ടീച്ചർ വന്നിരുന്നു. ഏറെ പേടിയോടു കൂടി ആയിരുന്നു ഞാൻ ക്ലാസിലേക്ക് പോയത്. പക്ഷേ ക്ലാസ്സിൽ കയറിയതിനു ശേഷം എന്റെ ശ്രദ്ധ ക്ലാസ്സ് എടുക്കുന്നതിൽ മാത്രമായിരുന്നു. ക്ലാസ് കഴിഞ്ഞതിനുശേഷം ടീച്ചർ കുറച്ച് അഭിപ്രായങ്ങൾ പറഞ്ഞിരുന്നു.
ശേഷം സ്കൂൾ ബെയ്സ്ഡ് ആക്ടിവിറ്റി ജനുവരി 19, 21 ദിവസങ്ങളിൽ നടത്തുന്നതിന് ആയിട്ട് സ്കൂളിലെ പ്രധാന അധ്യാപികയെ കണ്ട് അപേക്ഷ നൽകുകയും അനുവാദം വാങ്ങിക്കുകയും ചെയ്തു. തുടർന്ന് പരിപാടിയുടെ നല്ല നടത്തിപ്പിനായി പരിപാടിയുടെ വിവിധ പ്രവർത്തനങ്ങളെ വിഭജിക്കുകയും ഓരോരുത്തർക്കും ഓരോ ഡ്യൂട്ടി നൽകുകയും ചെയ്തു.
Comments
Post a Comment