REFLECTION OF FIRST WEEK TEACHING PRACTICE
2022 ജനുവരി 4, എന്റെ ജീവിത സ്വപ്നങ്ങളുടെ സാക്ഷാൽകാരത്തിലേക്കുളള ഒരു വലിയ തുടക്കം എന്ന് ഞാൻ വിശ്വസിക്കുന്ന, സ്കൂളിലെ എന്റെ അധ്യാപന ജീവിതത്തിന്റെ ആദ്യ ദിവസം. ആർ ആർ വി ജി എച്ച് എസ് എസ് കിളിമാനൂർ സ്കൂൾ ആയിരുന്നു എനിക്ക് ട്രെയിനിങിനായി ലഭിച്ചത്. അധ്യാപകനാകാൻ സ്വന്തം നാട്ടിലെ തന്നെ സ്കൂൾ കിട്ടിയതിൽ ഞാൻ ഏറെ സന്തോഷവാനായിരുന്നു. വളരെയധികം ആശങ്കകളോടും സംശയങ്ങളോടും കൂടിയാണ് സ്കൂളിലെ ആദ്യ ദിനത്തിലേക്ക് കടന്നത്. ഒരു വിദ്യാർത്ഥിയിൽ നിന്നും മാറി അധ്യാപകൻ ആയി സ്കൂളിൽ എത്തിയപ്പോൾ വളരെ അധികം അഭിമാനം തോന്നി.
സ്കൂൾ ഇന്റേൺഷിപ്പിന്റെ ഭാഗമായി ശ്രീ നാരായണ ട്രെയിനിങ് കോളേജിൽ നിന്ന് ഞാനുൾപ്പെടെ ആകെ 8 അധ്യാപക വിദ്യാർത്ഥികൾ ആയിരുന്നു ആർ ആർ വി ജി എച്ച് എസ് എസ് കിളിമാനൂർ സ്കൂളിൽ ട്രെയിനിങിനായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ ഒരു ഗ്രൂപ്പിന്റെ നേതൃത്വ സ്ഥാനം എനിക്ക് ആയിരുന്നു ലഭിച്ചിരുന്നത്. ആയതിനാൽ തന്നെ സ്കൂളിലെ അധ്യാപകരോട് കൂടുതൽ ആശയവിനിമയം നടത്തുവാൻ ധാരാളം അവസരങ്ങൾ എനിക്ക് ലഭിച്ചിരുന്നു. ആദ്യ ദിവസം തന്നെ ഞങ്ങൾ 8 പേരും രാവിലെ കൃത്യം 9:15 ന് മുൻപായി സ്കൂളിൽ എത്തിച്ചേർന്നു. അതിനുശേഷം പ്രഥമ അധ്യാപികയുടെ അസാന്നിധ്യത്തിൽ സ്കൂളിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്ന അധ്യാപികയിൽ നിന്ന് നിർദേശങ്ങൾ നമുക്ക് ലഭിച്ചു. വളരെ വിശദമായി അധ്യാപിക ഞങ്ങളോട് സ്കൂളിനെ പറ്റിയും സ്കൂളിന്റെ അച്ചടക്ക മര്യാദകളെ പറ്റിയും കുട്ടികളെയും കുട്ടികൾ വരുന്ന സാഹചര്യങ്ങളെക്കുറിച്ചും ഉള്ള ഒരു വ്യക്തമായ ധാരണ ഞങ്ങൾക്ക് നൽകി. അതിനുശേഷം അധ്യാപിക ഞങ്ങൾക്കായി ഒരു ക്ലാസ് റൂം നൽകി. അവിടെ ഞങ്ങൾക്ക് കൂട്ടായി കാവിയാട് ട്രെയിനിങ് കോളേജിലെ 3 അധ്യാപക വിദ്യാർത്ഥികളും ഉണ്ടായിരുന്നു.
സ്കൂളിലെ എല്ലാ അധ്യാപകരിൽ നിന്നും വളരെ സന്തോഷകരമായ അനുഭവമാണ് നമുക്ക് ലഭിച്ചിരുന്നത്. എല്ലാ അധ്യാപകരോടും സംസാരിക്കുകയും കുശലാന്വേഷണങ്ങൾ നടത്തുകയും ചെയ്തതിലൂടെ കൂടുതൽ ധൈര്യവും ആത്മവിശ്വാസവും എനിക്ക് ലഭിച്ചിരുന്നു.
ആദ്യ ദിവസം തന്നെ എനിക്ക് 3 പീരിയഡുകൾ ഒരേ ക്ലാസ്സിൽ തന്നെ ലഭിച്ചു. ഇതിനിടയ്ക്ക് എന്റെ മെന്റർ അധ്യാപികയായ ഊർജതന്ത്രം അധധ്യാപിക ബിന്ദു ടീച്ചർ എന്റെ ക്ലാസ്സ് കാണാൻ വരികയും ക്ലാസ്സ് കണ്ട് നല്ല അഭിപ്രായം പറഞ്ഞതും എന്നെ ഏറെ സന്തോഷിപ്പിച്ച നിമിഷങ്ങളിൽ ഒന്ന് ആയിരുന്നു. കുട്ടികളിൽ നിന്ന് ആണെങ്കിലും വളരെ നല്ല അനുഭവങ്ങൾ ആയിരുന്നു ലഭിച്ചിരുന്നത്. ഒഴിവു വേളകളിൽ സ്കൂൾ ചുറ്റി കാണാനും ഞങ്ങൾ മറന്നിരുന്നില്ല.
രണ്ടാം ദിവസം (05/01/2022) ഒരു പീരിയഡ് മാത്രമേ പഠിപ്പിക്കുന്നതിനായി ലഭിച്ചിരുന്നുവെങ്കിലും ബാക്കി സമയം സ്കൂളിനെ കൂടുതൽ പരിചയപ്പെടാനും ലെസ്സൺ പ്ലാൻ എഴുതുന്നതിനും ആ സമയം എനിക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞു.
മൂന്നാം ദിവസം (06/01/2022) സ്കൂളിലെ പ്രഥമ അധ്യാപികയെ കാണാൻ കഴിയുകയും ടീച്ചറുമായി നല്ലെരു സൗഹൃദ ബന്ധം ഉണ്ടാക്കിയെടുക്കാനും കഴിഞ്ഞു. ടീച്ചറോട് സ്കൂളിലെ മറ്റ് പ്രവർത്തനങ്ങളെ കുറിച്ച് തിരക്കുകയും സ്കൂളിലെ കൊവിഡ് ഡ്യൂട്ടി ഏറ്റെടുക്കുകയും അതിനായി ഓരോ ദിവസവും ഗ്രൂപ്പിലെ രണ്ട് പേരെ വീതം നിയമിക്കുകയും ചെയ്തു. അന്നും ഒരു പീരിയഡ് പഠിപ്പിക്കുന്നതിനായി ലഭിച്ചു.അന്ന് തന്നെ നമുക്ക് ഇരിക്കുന്നതിനായി നൽകിയിരുന്ന ക്ലാസ്സ് മുറി, ഉളള സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് ഞങ്ങൾ ഒരുമിച്ച് വൃത്തിയാക്കി എടുക്കുകയും ചെയ്തു.
നാലാം ദിവസമായ 07/01/2022 വളരെ ദുഃഖകരമായ ഒരു വാർത്തയോടുകൂടിയാണ് ആരംഭിച്ചത്. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന സോഷ്യൽ സയൻസ് ക്ലാസ്സിലെ ഒരു കുട്ടിയുടെ വേർപാട് ഞങ്ങളെ എല്ലാവരെയും മാനസികമായി തളർത്തിയ ദിവസമായിരുന്നു അത്. തുടർന്ന് ഗ്രൂപ്പ് ലീഡർ ആയ ഞാൻ കോളേജിലെ പ്രിൻസിപ്പലിന്റെ അനുവാദത്തോട് കൂടി സ്കൂൾ പ്രഥമ അധ്യാപികയിൽ നിന്നും സോഷ്യൽ സയൻസ് ക്ലാസ്സിലെ കുട്ടികൾക്ക് രാവിലെ മരണ വീട്ടിലേക്ക് പോകുവാനുളള അനുവാദം വാങ്ങി കൊടുത്തു. നിലവിലെ സാഹചര്യങ്ങൾ മനസ്സിലാക്കി ഞങ്ങൾ ആത്മ സമീപനം പാലിച്ചുകൊണ്ട് സ്കൂളിൽ എത്തിച്ചേരുകയും ചെയ്തു. നാലാം ദിവസം 2 പീരിയഡുകൾ ക്ലാസ്സ് എടുക്കുന്നതിനായി ലഭിച്ചിരുന്നു. എനിക്ക് ആദ്യമായി എട്ടാം ക്ലാസ്സിൽ പഠിപ്പിക്കുവാൻ അവസരം ലഭിച്ചത് അന്ന് ആയിരുന്നു.
Comments
Post a Comment